കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി ഡോക്ടര്‍..ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റല്ല

അപേക്ഷയോടൊപ്പം ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : മുന്‍ഡിജിപി ടിപി സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍. ഇപ്പോഴും അദ്ദേഹത്തിന് ചികിത്സ ആവശ്യമുണ്ടെന്നും ഡോക്ടര്‍ പറയുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പകുതി ശമ്പളം ലഭിക്കുന്നതിന് വേണ്ടി അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയോടൊപ്പം ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

അവധിയിലായിരുന്ന എട്ടുമാസം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച് മുഴുവന്‍ ശമ്പളവും ലഭിക്കുന്നതിനായി സെന്‍കുമാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് വേണ്ടി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് സെന്‍കുമാറിനെതിരെ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്.

അറസ്റ്റിലേക്ക് നീങ്ങാന്‍ സാധ്യത

അറസ്റ്റിലേക്ക് നീങ്ങാന്‍ സാധ്യത

ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് മ്യൂസിയം പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തിട്ടുള്ളത്. നാല് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റ് നടപടിയിലേക്ക് നീങ്ങാനുള്ള സാധ്യതയെക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ട്.

മെഡിക്കല്‍ അവധി

മെഡിക്കല്‍ അവധി

അര്‍ഹതപ്പെട്ട ശമ്പളത്തിന്റെ പകുതി ലഭിക്കുന്നതിന് വേണ്ടിയാണ് സെന്‍കുമാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വ്യാജരേഖയല്ല ഹാജരാക്കിയത്

വ്യാജരേഖയല്ല ഹാജരാക്കിയത്

സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വികെ അജിത് കുമാര്‍ അറിയിച്ചു. സെന്‍കുമാറിന് ഇപ്പോഴും ചികിത്സ ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മൊഴി രേഖപ്പെടുത്തിയിട്ടില്ല

മൊഴി രേഖപ്പെടുത്തിയിട്ടില്ല

ടിപി സെന്‍കുമാര്‍ വ്യാജരേഖ ഹാജരാക്കിയെന്നുള്ള കേസില്‍ വിജിലന്‍സ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മുന്‍ ഡിജിപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

English summary
TP Senkumar's Medical certificate is not fake said by the docter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X