കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്നു; നളിനി നെറ്റോ കുടുങ്ങും? ബെഹ്‌റ സംസ്ഥാനം വിട്ടേക്കും

തനിക്കെതിരേ നടപടി എടുക്കുന്നുവെങ്കില്‍ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോക്കെതിരേയും നടപടി വേണ്ടിയിരുന്നില്ലേ എന്ന ചോദ്യവും സെന്‍കുമാര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച സെന്‍കുമാര്‍ വീണ്ടും ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവിയില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തന്നെ വീണ്ടും ഡിജിപിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം എടുത്തിട്ടില്ല.

ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് കഴിഞ്ഞദിവസം സെന്‍കുമാര്‍ നിയമനം വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് ഒറ്റവരി കത്ത് കൈമാറിയത്. സെന്‍കുമാറിനെ മാറ്റാന്‍ പ്രധാന കാരണം നളിനി നെറ്റോയുടെ റിപ്പോര്‍ട്ടായിരുന്നു. സെന്‍കുമാറിന്റെ കത്ത് സ്വീകരിച്ചുവെന്നല്ലാതെ തുടര്‍ നടപടികള്‍ എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. മന്ത്രിസഭാ യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.

സെന്‍കുമാറിന് സര്‍വീസ് ജൂണ്‍ 30 വരെ

അടുത്ത ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന് സര്‍വീസുള്ളത്. സെന്‍കുമാറിനെ വീണ്ടും ഡിജിപിയായി നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നതിനാല്‍ സര്‍ക്കാരിന് വിധി അനുസരിക്കാതെ രക്ഷയില്ല. എന്നാല്‍ പരമാവധി വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

നിയമപരമായ നടപടികള്‍ പരിശോധിക്കുന്നു

വിധി പകര്‍പ്പ് സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താണ് സെന്‍കുമാര്‍ നളിനി നെറ്റോയ്ക്ക് നല്‍കിയ കത്തിനൊപ്പം വച്ചിരിക്കുന്നത്. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ പരിശോധിക്കാന്‍ ദില്ലിയിലെ സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.

പുനര്‍നിയമനം നടത്താതെ രക്ഷയില്ല

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. വിധി നടപ്പാക്കുമോ അതോ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കുമോ എന്ന ചോദ്യത്തിന് ജയരാജന്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. എന്നാല്‍ പുനര്‍നിയമനം നടത്താതെ രക്ഷയില്ലെന്ന് സിപിഎം നേതാക്കള്‍ സമ്മതിക്കുന്നു.

സെന്‍കുമാറിനെ മാറ്റാന്‍ കാരണം

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്ക് ശേഷമാണ്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവും വിവാദമായ ജിഷ വധക്കേസിലെ അന്വേഷണ പാളിച്ചയും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

നളിനി നെറ്റോക്കെതിരേയും നടപടി വേണം

എന്നാല്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദിയായി തന്നെ കാണാന്‍ സാധിക്കില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്കെതിരേ നടപടി സ്വീകരിക്കാനാവില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരേ നടപടി എടുക്കുന്നുവെങ്കില്‍ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോക്കെതിരേയും നടപടി വേണ്ടിയിരുന്നില്ലേ എന്ന ചോദ്യവും സെന്‍കുമാര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

സര്‍ക്കാര്‍ നടപടി ഇങ്ങനെ

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ പിണറായി സര്‍ക്കാര്‍ നളിനെ നെറ്റോയെ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. സെന്‍കുമാറിനെതിരേ നടപടി സ്വീകരിക്കാന്‍ കാരണം നളിനി നെറ്റോ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു. സെന്‍കുമാര്‍ ചുമതലയേല്‍ക്കണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നതും നളിനി നെറ്റോയ്ക്കാണ്.

സര്‍ക്കാരും പോലീസും രണ്ടു തട്ടില്‍

നളിനി നെറ്റോ സെന്‍കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കാനുണ്ടായ പശ്ചാത്തലം വീണ്ടും അന്വേഷണം വിധേയമാക്കിയാല്‍ ചിലപ്പോള്‍ നളിനി നെറ്റോയ്ക്ക് തിരിച്ചടിയാവും. സെന്‍കുമാര്‍ പോലീസ് മേധാവിയായും നളിനി നെറ്റോ ചീഫ് സെക്രട്ടറിയായും മാസങ്ങള്‍ മാത്രമേ കാണൂ. എന്നാല്‍ ഇത്രയും കാലം പോലീസും സര്‍ക്കാരും രണ്ടുതട്ടിലാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സെന്‍കുമാര്‍ വിഷയം സര്‍ക്കാരിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് വേണം കരുതാന്‍.

ബെഹ്‌റ കേന്ദ്രത്തിലേക്ക്

അതേസമയം, നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിക്കുന്നുവെന്നാണ് വിവരം. അതിന് വേണ്ടിയാണ് അദ്ദേഹം തിരക്കിട്ട് കിഴിഞ്ഞ ദിവസം ദില്ലിക്ക് പോയതെന്ന് റിപ്പോര്‍ട്ടുണ്ട്. രഹസ്യാന്വേഷണ ബ്യൂറോയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് യാത്രയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അദ്ദേഹം സംസ്ഥാന പോലീസില്‍ നിന്നു വിടുമെന്നാണ് അറിയുന്നത്.

സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കണം

സുപ്രീം കോടതി വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജിക്ക് ഇനി സാധ്യതയില്ലെന്ന് നിയമസെക്രട്ടറി പിജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വിധി വന്ന ശേഷം ഇക്കാര്യം പരിശോധിച്ച് വരികയായിരുന്നു മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എന്‍കെ ജയകുമാറും നിയമ സെക്രട്ടറി ഹരീന്ദ്രനാഥും. സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് ഹരീന്ദ്രനാഥിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

English summary
TP Senkumar gives letter to Nalini Netto for reappointment as DGP to be speed up,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X