കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാര്‍ തൊപ്പിയഴിക്കുന്നു..ഇനി ദിവസങ്ങള്‍ മാത്രം!! പകരമാര് ?

ബെഹ്റയെ തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചന

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് ഡിജിപി സെന്‍കുമാര്‍ പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ 30നാണ് അദ്ദേഹം സര്‍വീസില്‍ നിന്നു വിരമിക്കുന്നത്. പകരം ആരെ നിയമിക്കുമെന്നതാണ് ഇനി സര്‍ക്കാരിനു മുന്നിലുള്ള ആശയക്കുഴപ്പം. സെന്‍കുമാറിന് തൊട്ടുമുമ്പ് ഡിജിപ് സ്ഥാനത്തുണ്ടായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ തിരിച്ചുകൊണ്ടു വന്നേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്‌റ.

Actress acttecked: പോലീസ് എല്ലാമറിഞ്ഞു!! ഞെട്ടിക്കുന്ന വിവരങ്ങള്‍...അവര്‍ക്ക് രക്ഷയില്ല!!Actress acttecked: പോലീസ് എല്ലാമറിഞ്ഞു!! ഞെട്ടിക്കുന്ന വിവരങ്ങള്‍...അവര്‍ക്ക് രക്ഷയില്ല!!

1

സര്‍ക്കാരിനെ തോല്‍പ്പിച്ചാണ് സുപ്രീം കോടതി വിധിയുടെ ആനുകൂല്യത്തില്‍ സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തു തിരിച്ചെത്തിയത്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ വീണ്ടും ഡിജിപി സ്ഥാനം നല്‍കുമെന്ന് സര്‍ക്കാര്‍ ബെഹ്‌റയ്ക്ക് ഉറപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

2

ബെഹ്‌റ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയാല്‍ പകരം ഹേമചന്ദ്രനെ നിയമിക്കുമെന്നാണ് സൂചന. ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവിയായി തിരികെ നിയമിക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.

3

കേരളത്തില്‍ നിലവില്‍ നാല് ഡിജിപി തസ്തികകളുണ്ട്. സെന്‍കുമാറിനെക്കൂടാതെ ജേക്കബ് തോമസ്, ഋഷിരാജ് സിങ്, ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും ഇതേ തസ്തിക തന്നെയാണ്. നേരത്തേയുള്ള യുഡിഎഫ് സര്‍ക്കാര്‍ എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവര്‍ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. സെന്‍കുമാര്‍ വിരമിച്ചാല്‍ ഹേമചന്ദ്രന്‍ ഡിജിപി തസ്തികയിലെത്തും.

English summary
Senkumar to retire on june 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X