കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേംബറിലും ആകാശത്തും പീഡനശ്രമം? ഇപ്പോള്‍ ഫോണില്‍, പെണ്ണ് കുടുക്കിയ മൂന്നാം ഇടത് മന്ത്രി

കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനും സമാനമായ രീതിയില്‍ മന്ത്രി സ്ഥാനം നഷ്ടമായിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്റെ മന്ത്രിസഭിയല്‍ പൊതുമരാമത്ത് വകുപ്പായിരുന്നു ജോസഫിന്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീ പ്രശ്‌നത്തില്‍ കുടുങ്ങി രാജിവയ്‌ക്കേണ്ടി വരുന്ന മൂന്നാമത്തെ ഇടതുപക്ഷ മന്ത്രിയാണ് എകെ ശശീന്ദ്രന്‍. നേരത്തെ നീലലോഹിതദാസന്‍ നാടാരും പിജെ ജോസഫുമാണ് രാജിവച്ചത്. അന്ന് ഇടതുപക്ഷത്തോടൊപ്പമായിരുന്ന രണ്ടു പേരും പിന്നീട് മുന്നണികള്‍ കളംമാറി.

സ്ത്രീ വിഷയം ഏത് പ്രമുഖനെയും വീഴ്ത്താന്‍ സാധിക്കുന്ന ആയുധമാണ്. അതുകൊണ്ടു തന്നെ ആരോപണം ഉയരുമ്പോള്‍ പൂര്‍ണമായ വിശ്വസം ലഭിക്കില്ലെങ്കിലും മന്ത്രിമാര്‍ രാജി വച്ച് ഒഴിയുകയാണ് പതിവ്. സര്‍ക്കാരിന്റെ പ്രതിഛായ തകരാതിരിക്കാന്‍ വേണ്ടിയാണിത്.

നീലലോഹിതദാസ നാടാര്‍

ഇകെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന നീലലോഹിതദാസ നാടാര്‍ 1999ലാണ് വിവാദത്തില്‍പ്പെടുന്നത്. അന്നത്തെ ഗതാഗത സെക്രട്ടറി നളിനെ നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. നിയമസഭാ മന്ദിരത്തിലെ ചേംബറിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു നെറ്റോയുടെ പരാതി.

പഴയ ജനതാദള്‍ നേതാവ്

ജനതാദളിനെ പ്രതിനിധീകരിച്ചിരുന്ന നേതാവായിരുന്നു അന്ന് നാടാര്‍. ഇപ്പോള്‍ അദ്ദേഹം ബിഎസ്പിയിലാണ്. വിവാദം കൊടുമ്പിരി കൊണ്ടതോടെ നീലലോഹിതദാസ നാടാര്‍ക്ക് രാജിവച്ച് ഒഴിയേണ്ടി വന്നു.

ഔദ്യോഗിക കാര്യങ്ങള്‍!!

ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേനയാണ് മന്ത്രി തന്നെ ചേംബറിലേക്ക് വിളിപ്പിച്ചത്. പിന്നീട് അപമാനിക്കാന്‍ ശ്രമിച്ചു- എന്നീ കാര്യങ്ങളായിരുന്നു നളിനെ നെറ്റോ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

 പിജെ ജോസഫിനെതിരായ ആരോപണം

കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനും സമാനമായ രീതിയില്‍ മന്ത്രി സ്ഥാനം നഷ്ടമായിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്റെ മന്ത്രിസഭിയല്‍ പൊതുമരാമത്ത് വകുപ്പായിരുന്നു ജോസഫിന്. ചെന്നൈ-കൊച്ചി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മന്ത്രി മോശമായി പെരുമാറിയെന്ന് ഒരു സ്ത്രീ ആരോപിക്കുകയായിരുന്നു.

 പരാതി ഇങ്ങനെ

2006 ആഗസ്ത് 3നായിരുന്നു സംഭവം. പിജെ ജോസഫ് തന്നെ മോശമായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ലക്ഷ്മി ഗോപകുമാര്‍ എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്.

സ്ത്രീ പീഡന കുറ്റം ചുമത്തി കേസ്

പിന്നീട് തമിഴ്‌നാട് പോലീസ് പിജെ ജോസഫിനെതിരേ സ്ത്രീ പീഡന കുറ്റം ചുമത്തി കേസെടുത്തു. പ്രശ്‌നം വിവാദമായി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ബി സന്ധ്യ ഐപിഎസ് അന്വേഷണം നടത്തി. തുടര്‍ന്ന് 2006 നവംബര്‍ നാലിന് പിജെ ജോസഫ് രാജിവച്ചു.

രണ്ടുപേരെയും വെറുതെവിട്ടു

എന്നാല്‍ നാടാരെയും ജോസഫിനെയും കോടതി പിന്നീട് കുറ്റവിമുക്തരാക്കിയെന്നത് മറ്റൊരു കാര്യം. പക്ഷേ സ്ത്രീ വിഷയത്തിലാണ് ഇരുവര്‍ക്കും മന്ത്രി പദവി നഷ്ടമായത്. നാടാര്‍ക്ക് ആദ്യം കീഴ്‌ക്കോടതി മൂന്ന് മാസം തടവ് വിധിച്ചു. അപ്പീലില്‍ അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കുകയായിരന്നു. 1964ല്‍ പിടി ചാക്കോ, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, കെബി ഗണേഷ് കുമാര്‍ എന്നിവരും സമാനമയ സംഭവത്തില്‍ മന്ത്രിപദവി നഷ്ടമായവരാണ്.

English summary
Saseendran to be third left minister lost position due to sexual allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X