'ഒരാളെങ്കിലും എല്ലാം അറിഞ്ഞിരിക്കണം'!! വിൻസെന്റ് എംഎൽഎയുടെ പീഡനത്തിനിരയായ വീട്ടമ്മ പറയുന്നു!

  • By: venika
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസെന്റിനെതിരെ പീഡനക്കേസിൽ പരാതി നൽകിയ വീട്ടമ്മയുടെ ഫോൺ സംഭാഷണം പുറത്ത്. വീട്ടമ്മ സഹോദരനോട് പറയുന്ന കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മാതൃഭൂമി.കോം ആണ് ശബ്ദരേഖ പുറത്തു വിട്ടിരിക്കുന്നത്. എംഎൽഎ ചതിയനാണെന്നും തന്നെ ചതിച്ചതാണെന്നും വീട്ടമ്മയുടെ സംഭാഷണത്തിൽ ഉള്ളതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

vincent mla

തനിക്കെന്തെങ്കിലും സംഭവിച്ചാൽ മാറ്റാരുടെയും സഹായം അന്വേഷിച്ച് പോകരുതെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. തന്നോട് സംസാരിച്ച കാര്യങ്ങൾ ശരിയാണെന്ന് വീട്ടമ്മയുടെ സഹോദരൻ സമ്മതിച്ചതായും റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയിൽ നിന്ന് മറ്റൊരാൾക്കും ഇനി ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും സഹോദരൻ പ്രതികരിച്ചു.

വീട്ടമ്മയുടെ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്: എന്നെ അവൻ ചതിച്ചതാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റാരുടെയും സഹായമന്വേഷിച്ച് പോകരുത്. ഒരാളെങ്കിലും അറിഞ്ഞിരിക്കണമെന്നതിനാലാണ് നിന്നോട് പറയുന്നത്. അപ്പനുൾപ്പെടെ മറ്റാരും ഇക്കാര്യം അറിയരുത്. തന്ത്രപരമായി എന്നെ ചതിച്ച ശേഷം അവൻ ഗാന്ധിയെപ്പോലെ നടക്കുകയാണ്. വീട്ടിലും കടയിലും വന്ന് അവൻ എന്നെ ചതിച്ചു. ഞാൻ വിചാരിച്ചാൽ എംഎൽഎ സ്ഥാനം തറയിൽ കിടക്കും.

അതേസമയം ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പീഡനം നടന്നതായി തെളിഞ്ഞാൽ എംഎൽഎയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. എംഎൽഎയെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി സ്പീക്കറോട് അനുമതി തേടാൻ തീരുമാനിച്ചിട്ടുണ്ട്. മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി വീട്ടമ്മ പറഞ്ഞു. കൊല്ലം സിറ്റി പോലീസ് കമ്മീഷ്ണർ അജിത ബീഗത്തിനാണ് അന്വേഷണ ചുമതല.

$exual Harassment Case Against Kovalam MLA M Vincent
English summary
sexual assault case vincent mla house wife's statement.
Please Wait while comments are loading...