കളി എസ്എഫ്ഐയോടോ? എംജിയിൽ നാട്ടിയത് 10 കൊടിമരങ്ങൾ, രണ്ടും കൽപ്പിച്ച് എസ്എഫ്ഐ

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മഹാത്മാഗാന്ധി കോളേജിൽ രണ്ടും കൽപ്പിച്ച് തന്നെ എസ്എഫ്ഐ. എസ്എഫ്‌ഐ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷം നടന്ന തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിന് മുന്നില്‍ പത്തു കൊടിമരങ്ങള്‍ എസ്എഫ്‌ഐ നാട്ടി. വര്‍ഷങ്ങളായി എബിവിപി കൈയ്യടക്കിവെച്ചിരുന്ന എംജി കോളജില്‍ കഴിഞ്ഞ ആഴ്ചയാണ് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായിരുന്നു. എസ്എഫ്‌ഐ സ്ഥാപിച്ച കൊടിമരം എബിവിപി നശിപ്പിച്ചിരുന്നു. അതിന് പകരമാണ് തിങ്കളാഴ്ച എസ്എഫ്‌ഐ പത്തു കൊടിമരങ്ങള്‍ നാട്ടിയത്. കോളജിലേക്ക് മാര്‍ച്ച് നടത്തി എത്തിയ എസ്എഫ്‌ഐ സംഘം ഗേറ്റിന് മുന്‍വശം കൊടികെട്ടിയ കമ്പുകള്‍ കുഴിച്ചിടുകയായിരുന്നു.

SFI

ഇരുനോറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തി കോളജിലെത്തിയത്. വിദ്യാര്‍ത്ഥിനികളും ഉണ്ടായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് പടതന്നെ കോളജിന് സമീപമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടച്ചിട്ടിരിക്കുകയാണ്‌.

Cyber Attack Against Girl Who Posted Che Guevara's Picture
English summary
SFI has set up ten new flag post in front of Mahatma Gandhi College, Thiruvananthapuram.
Please Wait while comments are loading...