കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്തപുരം മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും ലീഗും ചെയ്തത് കൊടുംവഞ്ചന?മലപ്പുറം ഹമദ് ഐടിഐയിൽ നടന്നത്

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

Google Oneindia Malayalam News

മലപ്പുറം: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികള വഞ്ചിച്ചുവെന്നാരോപിച്ച് മലപ്പുറം തിരൂർക്കാട് ഹമദ് ഐടിഐയിലേക്ക് വിദ്യാർത്ഥി മാർച്ച്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

ഹമദ് ഐടിഐയിൽ നടത്തിയിരുന്ന ഓട്ടോമൊബൈൽ കോഴ്സിന് അംഗീകാരമില്ലായിരുന്നുവെന്നും, മാനേജ്മെന്റ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ഓട്ടോമൊബൈൽ കോഴ്സ് പഠിച്ച 91 വിദ്യാർത്ഥികളുടെ ഭാവിയാണ് ഇപ്പോൾ അനിശ്ചിതത്തിലായിരിക്കുന്നത്.

ഓട്ടോമൊബൈൽ കോഴ്സിന് അംഗീകാരമില്ലെന്ന്...

ഓട്ടോമൊബൈൽ കോഴ്സിന് അംഗീകാരമില്ലെന്ന്...

മലപ്പുറം തിരൂർക്കാട് പ്രവർത്തിക്കുന്ന ഹമദ് ഐടിഐയിലെ ഓട്ടോമൊബൈൽ കോഴ്സിന് അംഗീകാരമില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. 91 വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ അനിശ്ചിതത്തിലായിരിക്കുന്നതെന്നും അവർ പറയുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനം...

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനം...

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് തിരൂർക്കാട് ഹമദ് ഐടിഐ. ഓട്ടോമൊബൈൽ കോഴ്സിന് പുറമേ സിവിൽ അടക്കമുള്ള മറ്റു കോഴ്സുകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

മങ്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

മങ്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് എസ്എഫ്ഐ മങ്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹമദ് ഐടിഐയിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. കോഴ്സുകൾക്ക് അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ മാനേജ്മെന്റ് എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

മർക്കസിലും സമരം...

മർക്കസിലും സമരം...

കോഴിക്കോട് കാരന്തൂരിലെ മർക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അംഗീകാരമില്ലാത്ത കോഴ്സ് നടത്തി എന്നാരോപിച്ച് വിദ്യാർത്ഥി സമരം തുടരുന്നതിനിടെയാണ് മലപ്പുറത്തെ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനെതിരെയും ആരോപണമുയർന്നിരിക്കുന്നത്.

പിന്നിൽ ലീഗ് എന്ന് എപി സുന്നി വിഭാഗം...

പിന്നിൽ ലീഗ് എന്ന് എപി സുന്നി വിഭാഗം...

കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ കീഴിലുള്ള കാരന്തൂർ മർക്കസിലേക്ക് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ആരോപണം തെറ്റാണെന്നും, വിദ്യാർത്ഥി സമരത്തിന് പിന്നിൽ മുസ്ലീം ലീഗാണെന്നുമാണ് എപി സുന്നി വിഭാഗം നേതാക്കൾ പറയുന്നത്.

മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും?

മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും?

കേരളത്തിലെ ഏഴോളം സ്ഥാപനങ്ങളിൽ അംഗീകാരമില്ലാത്ത ഓട്ടോമൊബൈൽ കോഴ്സ് നടത്തിയിട്ടുണ്ടെന്നും ആരോപണമുരുന്നുണ്ട്. മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള തിരൂർ എസ്എസ്എം പോളി, ചേരൂർ മലബാർ ഐടിഎ എന്നിവിടങ്ങളിലും ഈ കോഴ്സ് നടത്തിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വായിക്കൂ...കൂടുതൽ വായിക്കൂ...

വീഡിയോവീഡിയോ

English summary
sfi march to thiroorkkad hamad iti.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X