നൃത്തം കാണാന്‍ ശാലു മേനോന്‍ എത്തി

  • Published:

കൊച്ചി: തിരഞ്ഞെടുപ്പിനിടയില്‍ തന്റെ വെളിപ്പെടുത്തലുകള്‍ക്ക് താത്ക്കാലിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സോളാര്‍ തട്ടിപ്പു കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സരിത എസ് നായര്‍. കേസും തിരക്കും മാറ്റിവച്ച് ജനങ്ങള്‍ക്കിടയിലെത്തുമ്പോള്‍ ഒരു താരമെന്ന നിലയിലാണ് സരിതയെ ജനങ്ങള്‍ സ്വീകരിക്കുന്നത്. മൂകാബിക ക്ഷേത്രത്തില്‍ തൊഴാന്‍ പോയ സരിതയുടെ പക്കല്‍ നിന്ന് ഓട്ടോഗ്രാഫ് ഒപ്പിട്ട് വാങ്ങുന്ന സ്ത്രീ ജനങ്ങള്‍ വേറെ.

എന്നാല്‍ ഇതേ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടി ശാലു മേനോന്‍ വഴുതിപ്പോയ കലാജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ ശാലു ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്ക് തിരിഞ്ഞിരുന്നു. മനസ്സൊന്ന് ശാന്തമായപ്പോള്‍ നൃത്തത്തിലേക്കും. ഡാന്‍സ് ക്ലാസും മറ്റുമായി ശാലു ഒതുങ്ങിക്കൂടുകയാണ് ഇപ്പോള്‍.

എന്നാല്‍ കഴിഞ്ഞ ദിവസം സരിത നായര്‍ക്ക് മൂകാംബിക ക്ഷേത്രത്തിലുണ്ടായ പോലെ ഒരനുഭവം ശാലുവിനുമുണ്ടായി. എം ജി സര്‍വകലാശാല കലോത്സവം കാണാന്‍ പോയപ്പോഴാണ് ശാലുവിനെ ജനം പൊതിഞ്ഞത്. മുമ്പ് കലോത്സവങ്ങളില്‍ നൃത്തമത്സരങ്ങളില്‍ പങ്കെടുത്തതുകൊണ്ട് ധാരാളം സുഹൃത്തുക്കളുണ്ട്. ശിഷ്യരില്‍ ചിലരും നൃത്തമത്സരവുമായി ഇവിടെ എത്തിയിട്ടുണ്ട്. അവരെകാണാനാണ് വന്നതെന്ന് ശാലു പറഞ്ഞു.

രാവിലെ തന്നെ മഹാരാജാസ് ഓഡിറ്റോറിയത്തിലെത്തിയ ശാലു ജനം തിരിച്ചറിയാതിരിക്കാന്‍ രണ്ടു മണിക്കൂറോളം ഗ്ലാസില്‍ മറയൊട്ടിച്ച് കാറില്‍ തന്നെ ഇരുന്നു. പരിപാടി തുടങ്ങാനയപ്പോഴാണ് പുറത്തിറങ്ങുയത്. നൃത്തത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമാണിതെന്നും ശാലു പറഞ്ഞു.

English summary
Shalu Menon reached for youth festival as audience
Please Wait while comments are loading...