കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ കനിവില്‍ നേപ്പാളി ബാലന്‍ നാട്ടിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വീടും നാടും നഷ്ടപ്പെട്ട് കേരളത്തില്‍ എത്തപ്പെട്ടതായിരുന്നു ആ നേപ്പാളി ബാലന്‍. തിരുവനന്തപുരത്തെ ഒരു അനാഥാലയത്തിലായിരുന്നു താമസം. സ്വന്തം നാട് അവന് ഒരു സ്വപ്‌നം മാത്രമായിരുന്നു.

എന്നാല്‍ ശശി തരൂര്‍ എംപിയെ അവന്‍ ദൈവദൂതനായിട്ടാണ് കാണുന്നത്. സ്വന്തം നാട്ടിലേക്കെത്താനുള്ള വഴി അവന് വേണ്ടി തുറന്ന് കൊടുത്തത് തരൂര്‍ ആയിരുന്നു.

Tharoor Nepal Boy

റോജന്‍ ശ്രേഷ്ഠ എന്നാണ് അവന്റെ പേര്. റോജന് സ്വന്തം നാട്ടിലെ വേരുകള്‍ കണ്ടെത്തിക്കൊടുത്തത് തരൂര്‍ ആയിരുന്നു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാണ് ഇക്കാര്യങ്ങള്‍ ചെയ്തത്. നവംബര്‍ 20 ന് റോജന്‍ നേപ്പാളിലേക്ക് പറക്കുകയാണ്. വിമാന ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തതും ശശി തരൂര്‍ തന്നെ.

റോജനെ നാട്ടിലെത്തിക്കുന്ന കാര്യം തരൂര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടേയും ഫേസ്ബുക്ക് അക്കൗണ്ടിലൂടേയും ലോകത്തെ അറിയിച്ചിരുന്നു. റോജനൊപ്പം നില്‍ക്കുന്ന ഒരു സെല്‍ഫി ചിത്രവും ഉണ്ടായിരുന്നു. മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ ഇതിന് ലഭിച്ചത്.

എന്നാല്‍ തരൂരിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. റോജന് വിമാന ടിക്കറ്റ് താനാണ് എടുത്ത് നല്‍കിയതെന്ന് തരൂര്‍ ട്വീറ്റിലും ഫേസ്ബുക്ക് പോസ്റ്റിലും പറയുന്നുണ്ട്. അത് ഒരല‍്പം അല്‍പത്തമായിപ്പോയെന്നാണ് ചിലരുടെ വിമര്‍ശനം.

English summary
Shashi Tharoor helps Nepali boy to return home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X