കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അഴിയെണ്ണുന്ന ജയിലിലേക്ക് ഒരാളെത്തി...!! ആളെ കണ്ട് അമ്മയെ കാത്ത് നിന്ന മാധ്യമങ്ങൾ ഞെട്ടി...!

  • By Anamika
Google Oneindia Malayalam News

ആലുവ: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അഴിയെണ്ണുന്നത് സ്വന്തം വീടിന് സമീപത്ത് തന്നെയുള്ള ആലുവ സബ് ജയിലിലാണ്. ഒരു മാസമായി അഴിയെണ്ണുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ദിലീപിന്റെ അമ്മയെ കാത്ത് നിന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഒരു സ്‌പെഷ്യല്‍ അതിഥിയാണ്. ആരാണെന്നല്ലേ.

സങ്കടം ഉള്ളിലൊതുക്കി ദിലീപിനെ കാണാൻ അമ്മയെത്തി...! മകനെ ഈ അമ്മ കാണുന്നത് ഒരു മാസത്തിന് ശേഷം...സങ്കടം ഉള്ളിലൊതുക്കി ദിലീപിനെ കാണാൻ അമ്മയെത്തി...! മകനെ ഈ അമ്മ കാണുന്നത് ഒരു മാസത്തിന് ശേഷം...

ദിലീപിനോട് കാവ്യയേക്കാള്‍ സ്‌നേഹമോ...! ഏത് ശിക്ഷയും ദിലീപിനൊപ്പം അനുഭവിക്കാന്‍ തയ്യാര്‍ എന്ന്..!!ദിലീപിനോട് കാവ്യയേക്കാള്‍ സ്‌നേഹമോ...! ഏത് ശിക്ഷയും ദിലീപിനൊപ്പം അനുഭവിക്കാന്‍ തയ്യാര്‍ എന്ന്..!!

ദിലീപിനെ കാണാൻ അമ്മ

ദിലീപിനെ കാണാൻ അമ്മ

നടിയെ ആക്രമിച്ച കേസില്‍ കുടുങ്ങിയ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ കേസുമായും ദിലീപുമായും ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം മാധ്യമങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ദിലീപിനെ കാണാന്‍ ജയിലില്‍ അമ്മ വരുന്ന വാര്‍ത്ത ചിത്രീകരിക്കാനും കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരെല്ലാം കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിന് മുന്നിലെത്തിയിരുന്നു.

അപ്രതീക്ഷിതമായി അതിഥി

അപ്രതീക്ഷിതമായി അതിഥി

ദിലീപിന്റെ അമ്മ സരോജം എത്തുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി മറ്റൊരു അതിഥി ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ പെട്ടു. ഒറ്റ നോട്ടത്തില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം ആണെന്ന് ആരും തെറ്റിദ്ധരിച്ച് പോകും ഇദ്ദേഹത്തെ കണ്ടാല്‍.

കലാമിന്റെ അപരന്‍

കലാമിന്റെ അപരന്‍

തമിഴ്‌നാട് ഉദുമല്‍പേട്ട് സ്വദേശി ഷെയ്ക് മൊയ്തീനാണ് ആലുവ സബ് ജയിലിന് മുന്നിലെ മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ചത്. അബ്ദുള്‍ കലാമിന്റെ അപരന്‍ എന്ന നിലയ്ക്ക് പ്രശസ്തനാണ് ഷെയ്ക് മൊയ്തീന്‍.

വിഐപിയെ കാണാനല്ല.

വിഐപിയെ കാണാനല്ല.

ഷെയ്ക് മൊയ്തീന്‍ എത്തിയത് പക്ഷേ ജയിലില്‍ കിടക്കുന്ന വിഐപിയെ കാണാനല്ല. മെട്രോ റെയില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ വാഹനാപകട കേസില്‍പ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഡിണ്ടിഗല്‍ സ്വദേശിയെ കാണാണ് അപരന്‍ കലാം എത്തിയത്.

ഉദുമല്‍പേട്ട്കാരുടെ ഹീറോ

ഉദുമല്‍പേട്ട്കാരുടെ ഹീറോ

എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതി ആയപ്പോള്‍ മുതല്‍ ഷെയ്ക് മൊയ്തീന്‍ ഉദുമല്‍പേട്ട്കാരുടെ ഹീറോ ആണ്. പോകുന്നിടത്തെല്ലാം ആളുകള്‍ തിരിച്ചറിയുകയും കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്യും. കലാമിനെ രാജ്യം എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന് ഉദാഹരണമാണ് തനിക്ക് കിട്ടുന്ന പരിഗണനയെന്ന് പറയും ഈ അപരന്‍

രൂപസാദൃശ്യം അത്ഭുതം തന്നെ

രൂപസാദൃശ്യം അത്ഭുതം തന്നെ

തനിക്ക് കലാമുമായി അഭൂതപൂര്‍വ്വമായ രൂപസാദൃശ്യം ഉണ്ടെന്നത് തന്റെ നാട്ടുകാര്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയതെന്നും ഷെയ്ക് മൊയ്തീന്‍ പറയുന്നു. പെയിന്റിംഗ് കരാറുകാരനാണ് ഷെയ്ക് മൊയ്തീന്‍.

കലാമിനെ കണ്ടു

കലാമിനെ കണ്ടു

കലാം രാഷ്ട്രപതി ആയപ്പോള്‍ രണ്ട് തവണ ദില്ലിയില്‍ പോയി അദ്ദേഹത്തെ ഷെയ്ക് മൊയ്തീന്‍ നേരിട്ട് കണ്ടിട്ടുണ്ട്. താങ്കള്‍ എന്നെപ്പോലെത്തന്നെയുണ്ട് എന്നായിരുന്നു ആദ്യ കാഴ്ചയില്‍ത്തന്നെ കലാം പറഞ്ഞതത്രേ.

കലാം ആവശ്യപ്പെട്ടത്

കലാം ആവശ്യപ്പെട്ടത്

കണ്ടപ്പോള്‍ ഷെയ്ക് മൊയ്തീനോട് ഒരു കാര്യവും കലാം ആവശ്യപ്പെട്ടു. തനിക്ക് ഗ്രാമങ്ങളില്‍ ചെല്ലാന്‍ സാധിക്കുന്നില്ലെന്നും ആ കുറവ് തന്നോട് അത്ഭുതകരമായ രൂപസാദൃശ്യമുള്ള ഷെയ്ക് മൊയ്തീന്‍ നിര്‍വ്വഹിക്കണമെന്നുമായിരുന്നു രാജ്യം ആദരിക്കുന്ന പ്രഥമപൗരന്റെ ആവശ്യം.

ശിരസ്സാ വഹിച്ച് ഷെയ്ക് മൊയ്തീന്‍

ശിരസ്സാ വഹിച്ച് ഷെയ്ക് മൊയ്തീന്‍

കലാമിന്റെ ആവശ്യം ഷെയ്ക് മൊയ്തീന്‍ ശിരസ്സാ വഹിച്ച് നിര്‍വ്വഹിക്കുകയും ചെയ്തു. കലാം ആവശ്യപ്പെട്ടത് പോലെ ഗ്രാമങ്ങളില്‍ ചെന്ന് വര്‍ഗീയതയ്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് എതിരെയും ഷെയ്ക് മൊയ്തീന്‍ പ്രചാരണം നടത്തുന്നു.

English summary
Look alike of APJ Abdul Kalam Visited Aluva Sub Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X