കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചിത്രത്തിന് സഖാക്കള്‍ക്ക് മറുപടിയുണ്ടോ.. ചോദിക്കുന്നത് ഷിബു ബേബി ജോണാണ്!

  • By Muralidharan
Google Oneindia Malayalam News

പണ്ട് ഒരുനാള്‍ കേരളത്തിലെ ഒരു മന്ത്രി രാജ്യത്തെ മറ്റൊരു സംസ്ഥാനം സന്ദര്‍ശിക്കാന്‍ ഇടയായി. ആ വേളയില്‍ അവിടുത്തെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കേരളത്തില്‍ ചില പദ്ധതികള്‍ കൊണ്ടുവരുന്നതിനെ പറ്റി ആ മന്ത്രി സംസാരിച്ചു. ഒരു സംസ്ഥാനത്തെ മന്ത്രി മറ്റൊരു സംസ്ഥാന മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ - മുന്‍മന്ത്രി ഷിബു ബേബി ജോണിന്റെ വകയാണ് ഈ ചോദ്യം.

നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശിക്കുകയും മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന്റെ പേരില്‍ കേരളത്തിലെ ഇടതുപക്ഷം നിശിതമായി വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്ത മന്ത്രിയാണ് ഷിബു ബേബി ജോണ്‍. ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുമ്പോള്‍ അന്ന് തന്നെ ആക്രമിച്ച സഖാക്കള്‍ക്ക് എന്താണ് പറയാനുളളത് എന്നാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

pinarayi-mod

ഷിബു ബേബി ജോണ്‍ തുടരുന്നത് ഇങ്ങനെ - പക്ഷെ കേരളത്തില്‍ അത് അന്ന് വലിയ വിവാദമായി. രാഷ്ടീയ പാര്‍ട്ടികള്‍ അത് വിവാദമാക്കി, വിപ്ലവപാര്‍ട്ടികള്‍ അത് ന്യൂനപക്ഷ ങ്ങള്‍ക്ക് നേരെയുള്ള അക്രമമായി ചിത്രീകരിച്ചു. ഇന്ന് കേരളത്തിലെ മുഖ്യമന്ത്രി ആയ ഒരാള്‍ രാജ്യത്തെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് കേരളത്തില്‍ ചില പദ്ധതികള്‍ കൊണ്ടുവരുന്നതിനെ പറ്റി സംസാരിച്ചു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി രാജ്യത്തെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ?

അന്ന് കേരളത്തില്‍ അത് വലിയ വിവാദമാക്കിയ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. വിപ്ലവ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ഇത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമമേ അല്ല. തിരഞ്ഞെടുപ്പുകാലത്ത് മോദി യോടൊപ്പമുള്ള എന്റെ ചിത്രം വീടുവീടാന്തരം എത്തിച്ച സഖാക്കള്‍ക്ക് മറുപടി ഉണ്ടാകുമോ എന്തോ എന്ന് ചോദിച്ചുകൊണ്ടാണ് ഷിബു ബേബി ജോണ്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Shibu Baby John questions Pinarayi Vijayan's meeting with Narendra Modi in his Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X