കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്‌ഐആര്‍ അറിഞ്ഞത് പോലും മാധ്യമങ്ങളിലൂടെ, രാജിവെക്കാന്‍ തയ്യാറാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി

മുന്‍മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് പോള്‍ ആന്റണി കത്തെഴുതിയിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: രാജിസന്നദ്ധ അറിയിച്ച് സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ കത്ത്. മുന്‍മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് പോള്‍ ആന്റണി കത്തെഴുതിയിരിക്കുന്നത്. വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെ് വ്യവസായ മന്ത്രി എസി മൊയ്തീന് ആണ് കത്ത് നല്‍കിയത്.

പോള്‍ ആന്റണിയെ തല്‍സ്ഥാനത്ത് നിന്നും നീക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാനചലനം ഉറപ്പായ പശ്ചാത്തലത്തിലാണ് പോള്‍ ആന്റണി ബുധനാഴ്ച്ച വൈകീട്ട് വ്യവസായമന്ത്രി എസി മൊയ്തീന് കത്ത് നല്‍കിയതെനാനണ് സൂചന.

 മാധ്യമങ്ങളിലൂടെ

മാധ്യമങ്ങളിലൂടെ

തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കത്തില്‍ പോള്‍ ആന്റണി ചൂണ്ടിക്കാട്ടുന്നു.

 മൂന്നാം പ്രതി

മൂന്നാം പ്രതി

ബന്ധുനിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി. പോള്‍ ആന്റണിയെ വിജിലന്‍സ് മനപൂര്‍വം കേസില്‍ പ്രതിയാക്കിയെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ കൂട്ടയവധിക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കര്‍ക്കശ നിലപാട് എടുത്തതോടെ ആ നീക്കം പാളി.

 എസി മൊയ്തീന്‍

എസി മൊയ്തീന്‍

വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെ് വ്യവസായ മന്ത്രി എസി മൊയ്തീന് ആണ് കത്ത് നല്‍കിയത്.

 സര്‍ക്കാര്‍

സര്‍ക്കാര്‍

പോള്‍ ആന്റണിയുടെ കത്ത് ചീഫ് സെക്രട്ടറി വ്യവസായമന്ത്രിക്ക് കൈമാറി. അന്തിമ തീരുമാനം സര്‍ക്കാരിന്റേതെന്ന ചീഫ് സെക്രട്ടറി പറഞ്ഞു.

English summary
Additional Chief Secretary Paul Antony submits resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X