കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ ഡാഡിയെ ആരും അറസ്റ്റ് ചെയ്തിട്ടില്ല, സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചെന്ന് മാത്രം: രഞ്ജിനി

Google Oneindia Malayalam News

കൊച്ചി: ഗായിക രഞ്ജിനി ജോസിന്‍റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത വന്നിട്ട് അധിക ദിവസങ്ങളായിട്ടില്ല. വാടകയ്‌ക്കെടുത്ത കാര്‍ മറിച്ചുവിറ്റുവെന്ന കേസില്‍ രഞ്ജിനിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ എന്താണ് ഇതിന്റെ സത്യാവസ്ഥ? മനോരമഓണ്‍ലൈനിനോട് രഞ്ജിനി പറഞ്ഞ സംഗതികള്‍ തികിച്ചും വ്യത്യസ്തമാണ്. തന്റെ ഡാഡിയെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് രഞ്ജിനി പറയുന്നത്.

മഞ്ഞപ്പത്രങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും രഞ്ജിനി ആരോപിയ്ക്കുന്നു.

ഡാഡി ബിനസ്സുകാരന്‍

ഡാഡി ബിനസ്സുകാരന്‍

തന്റെ ഡാഡി ഒരു ബിസിനസ്സുകാരനാണ്. അങ്ങനെ ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനിലേയ്ക്ക് പോകേണ്ടി വന്നിട്ടുണ്ടാകാം എന്നാണ് രഞ്ജിനി പറയുന്നത്.

എസ്‌ഐ സുഹൃത്ത്

എസ്‌ഐ സുഹൃത്ത്

എസ്‌ഐ തന്റെ ഡാഡിയുടെ സുഹൃത്താണ്. കാര്യങ്ങള്‍ സംസാരിയ്ക്കാന്‍ അദ്ദേഹം ഡാഡിയെ വിളിച്ചിരുന്നു. അതിനെ അറസ്റ്റ് എന്നൊക്കെ പറയാന്‍ പറ്റുമോ എന്നാണ് ചോദ്യം.

ആകാശവും ഭൂമിയും

ആകാശവും ഭൂമിയും

അറസ്റ്റ് ചെയ്യുന്നതും സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിയ്ക്കുന്നതും തമ്മില്‍ ആകാശവും ഭൂമിയും പോലുള്ള വ്യത്യാസമുണ്ടെന്നും രഞ്ജിനി ജോസ് പറയുന്നു.

മഞ്ഞപ്പത്രങ്ങള്‍

മഞ്ഞപ്പത്രങ്ങള്‍

മഞ്ഞപ്പത്രങ്ങളാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നാണ് രഞ്ജിനിയുടെ ആക്ഷേപം.

ഒരു ചീത്തപ്പേരും ഇല്ല

ഒരു ചീത്തപ്പേരും ഇല്ല

16 വര്‍ഷമായി താന്‍ പിന്നണി ഗാനരംഗത്തുണ്ട്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ലെന്നും രഞ്ജിനി പറയുന്നു.

എന്തിന് വാര്‍ത്തകള്‍

എന്തിന് വാര്‍ത്തകള്‍

ഡാഡിയുടെ ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്തിനാണ് തന്റെ ജീവിതവുമായി കൂട്ടിക്കുഴച്ച് വാര്‍ത്തകളാക്കുന്നത് എന്നതാണ് രഞ്ജിനിയുടെ ചോദ്യം.

 വിവാഹത്തിന് പണം

വിവാഹത്തിന് പണം

തന്റെ വിവാഹത്തിന് പണം വാങ്ങിയെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. അതൊന്നും സംഭവിച്ച കാര്യമല്ല. വ്യാജവാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നവര്‍ സ്വന്തം വീട്ടുകാരെ കുറിച്ചും ചിന്തിയ്ക്കണം എന്നും രഞ്ജിനി പറയുന്നു.

പാട്ട് മോശമായാല്‍

പാട്ട് മോശമായാല്‍

താന്‍ പാടുന്ന പാട്ടുകള്‍ മോശമായാല്‍ ആര്‍ക്കും വിമര്‍ശിയ്ക്കാം. എന്നാല്‍ തന്റെ വീട്ടുകാരെ അപകീര്‍ത്തിപ്പെടുത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം എന്നാണ് രഞ്ജിനിയ്ക്ക് പറയാനുള്ളത്.

ദയവ് ചെയ്ത് വെറുതേ വിടുക

ദയവ് ചെയ്ത് വെറുതേ വിടുക

തങ്ങളെ കുറിച്ച് പറയുന്നത് പോലെയല്ല മാതാപിതാക്കളെ കുറിച്ച് പറയുന്നത്. അവര്‍ക്ക് അതൊന്നും താങ്ങാനാവില്ല. ദയവ് ചെയ്ത് തങ്ങളെ വെറുതേ വിടുക- രഞ്ജിന് പറയുന്നത് ഇങ്ങനെയാണ്.

പലര്‍ക്കും

പലര്‍ക്കും

തനിയ്ക്ക് മാത്രമല്ല, സിനിമ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ട്.

English summary
Singer Ranjini Jose denies the News of the arrest of her Father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X