കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവില്‍ മാണി അപമാനിതനായി; പിച്ചച്ചട്ടിയില്‍ നാണയമെറിഞ്ഞ് സാധാരണക്കാര്‍

  • By Gokul
Google Oneindia Malayalam News

കൊച്ചി: കോടിക്കണക്കിനുരൂപ ബിസിനസുകാരില്‍ നിന്നും കോഴ വാങ്ങിയെന്ന് ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരായ സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം തെരുവിലെത്തിയപ്പോള്‍ ധനമന്ത്രി ജനങ്ങള്‍ക്കു മുന്‍പില്‍ നാണംകെട്ടു. മാണിയുടെ ആര്‍ത്തി നിവാരണ ഫണ്ട് എന്ന പേരില്‍ യുവജനങ്ങള്‍ പിച്ചച്ചട്ടിയുമായി തെണ്ടിയപ്പോള്‍ കാശെറിഞ്ഞവരില്‍ ഭൂരിഭാഗവും സാധാരണക്കാര്‍.

അന്യ സംസ്ഥാന തൊഴിലാളികള്‍ മുതല്‍ ഫുട്പാത്ത് കച്ചവടക്കാര്‍ വരെ മാണിക്കുവേണ്ടി ചില്ലറ തുട്ടുകള്‍ പാത്രത്തിലിട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മായ്ച്ചാല്‍ മാറാത്ത കളങ്കം കൂടിയായത്. മാണിക്കെതിരെ രാഷ്ട്രീയ ചിന്തകള്‍ മാറ്റിവെച്ചായിരുന്നു ജനങ്ങള്‍ ഒന്നായതെന്നത് ശ്രദ്ധേയമാണ്. പലരും കെ എം മാണിയുടെ അഴിമതിയെക്കുറിച്ച് രോഷാകുലരാകുന്നുണ്ടായിരുന്നു.

entevaka

പാവപ്പെട്ടവന്‍ കഞ്ഞിക്ക് വകയില്ലാതിരിക്കുമ്പോഴാണ് സര്‍ക്കാരിന് ലഭിക്കേണ്ട നികുതിക്കു പകരമായി ധനമന്ത്രി കോഴവാങ്ങുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം പരിതാപകരമായിരിക്കുമ്പോഴാണ് മാണിയുടെ ആര്‍ത്തിയെന്നും പണപ്പിരിവ് നടത്തിയവരോട് ജനങ്ങള്‍ പ്രതികരിച്ചു. മാണി രാജിവെക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും മറ്റൊരു അഭിപ്രായവും ഉണ്ടായിരുന്നില്ല. പിരിച്ചെടുത്ത പണം കെ എം മാണിക്ക് മണിയോര്‍ഡര്‍ ആയി അയക്കാനാണ് തീരുമാനം.

ബാര്‍ ഉടമകളില്‍ നിന്നുകൂടാതെ ക്വാറി, സ്വര്‍ണ ബിസിനസുകാരില്‍ നിന്നും മാണി കോഴവാങ്ങിയെന്ന് യുഡിഎഫ് നേതാവ് ബാലകൃഷ്ണപിള്ളയാണ് ആരോപിച്ചത്. ഇതോടുകൂടിയാണ് എന്റവക 500 എന്ന പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ ഉണ്ടായതും പണപ്പിരിവ് തുടങ്ങിയതും. പാല പോസ്റ്റ് ഓഫീസില്‍ ഇതിനകം തന്നെ ആയിരക്കണക്കിന് രൂപയാണ് മാണിക്കായി എത്തിയിരിക്കുന്നത്. മണിയോര്‍ഡറുമായി വീട്ടിലെത്തേണ്ടെന്നും എല്ലാം തിരിച്ചയക്കണമെന്നുമാണ് ധനമന്ത്രിയുടെ നിര്‍ദ്ദേശം.

English summary
Social media campaign; Beggar in kochi street for km mani arthi nivara fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X