കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ കണ്ടോ... സിപിഎം മുങ്ങുന്ന കപ്പലോ!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഏപ്രിലില്‍ വിശാഖപട്ടത്ത് വച്ചാണ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോയും പ്രസിദ്ധീകരിച്ചു.

പാര്‍ട്ടി സിപിഎം ആണല്ലോ, അതുകൊണ്ട് വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവില്ല. അതിപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആയാലും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ ആയാലും. എന്തായാലും ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചയും തര്‍ക്കവും എല്ലാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോയെ ചൊല്ലിയാണ്.

പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് നടക്കുന്നതിനാല്‍ കപ്പലുമായി ബന്ധപ്പെട്ടാണ് ലോഗോ ഒരുക്കിയിരിക്കുന്നത്. കടലില്‍ ഒരു കപ്പില്‍ കപ്പലിന് മുകളില്‍ അരിവാളും ചുറ്റികയും, കൂറേ പേര്‍ ചെങ്കൊടിയേന്തി കൈകളുയര്‍ത്തി നില്‍ക്കുന്നതിന്റെ പ്രതീകാത്മക ചിത്രവും ഉണ്ട്...

Party Congress Logo

എന്നാല്‍ ഈ ലോഗോ കണ്ടാല്‍ കപ്പല്‍ മുങ്ങുന്നത് പോലെയാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. കപ്പല്‍ മുങ്ങുകയാണെന്നും കപ്പലിന് മുകളില്‍ ആളുകള്‍ രക്ഷപ്പെടാന്‍ വേണ്ടി കൈകളുയര്‍ത്തി കരയുകയാണെന്ന് തോന്നുമെന്നും ചിലര്‍ കണ്ടെത്തുന്നു.

സിപിഎം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണെന്നാണ് ലോഗോ സൂചിപ്പിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കൈകളുയര്‍ത്തി കരയുകയാണെന്നും കണ്ടെത്തുന്നു. ഈ കണ്ടെത്തലുകള്‍ ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചക്കും തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിക്കഴിഞ്ഞു.

ഇങ്ങനെ ഒരു വിമര്‍ശനം ഉയര്‍ന്നാല്‍ പിന്നെ സൈബര്‍ സഖാക്കള്‍ വെറുതേയിരിക്കുമോ. മറുപടിയും മറുതര്‍ക്കങ്ങളുമായി അവരും സജീവമാണ്. ഒരു കപ്പിലിന്റെ ചിത്രം, അത് മുന്നില്‍ നിന്ന് നോക്കുന്ന രീതിയിലാണെങ്കില്‍ എങ്ങനെയിരിക്കുമെന്ന് പോലും അറിയാത്തവരാണ് സിപിഎമ്മിനെ വിമര്‍ശിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്നാണ് സഖാക്കളുടെ എതിര്‍വാദം. ഇതിന് കുറേ കപ്പല്‍ ചിത്രങ്ങളും ഇവര്‍ തപ്പിയെടുത്ത് പോസ്റ്റ് ചെയ്ത് വിടുന്നുണ്ട്.

English summary
Social media controversy over CPM Party Congress Logo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X