കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ഹിന്ദു ആയതുകൊണ്ട് ഓക്കേ.. മുസ്ലീമായ മമ്മൂട്ടി ആയിരുന്നെങ്കിലോ.. വേണോ ഇങ്ങനെ ഒരു വിഭജനം?

  • By Kishor
Google Oneindia Malayalam News

പലതവണ ദേശീയ പുരസ്‌കാരം കിട്ടിയിട്ടുള്ള നടനാണ് മോഹന്‍ലാല്‍. നടനെന്ന് പറഞ്ഞാല്‍ പോര മഹാനടന്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍. ആ നടന്റെ കൂടെ അവസരം കിട്ടുമ്പോള്‍ പലരും ഫോട്ടോ എടുത്തു എന്ന് വരും. ആരാധകരോട് ജാതകം ചോദിച്ച ശേഷം ഫോട്ടോ എടുക്കാന്‍ മോഹന്‍ലാലിന് എന്നല്ല ഒരു സെലിബ്രിറ്റിക്കും പറ്റില്ല.

Read Also: മീര ജാസ്മിന്റെ മീശയും മഞ്ജു വാര്യരുടെ വിഗ്ഗും.. ആമിയല്ല ഇത് അമ്മായി.. വലിച്ചുകീറി സോഷ്യല്‍ മീഡിയ!!

Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!!

Read Also: വിവരാവകാശരേഖ ശരിയാകണം എന്നുണ്ടോ.. ചോദ്യം സിപിഎം എംഎല്‍എ വക.. എന്തൊരു തോല്‍വി!!

Read Also: സെക്‌സിന് തൊട്ടുമുമ്പ് സ്ത്രീകള്‍ ചെയ്യുന്ന 10 കാര്യങ്ങള്‍.. അമ്പരപ്പിക്കുന്ന ഒരു പഠനം, ഞെട്ടല്ലേ!!

എന്നാല്‍ മോഹന്‍ലാലിന്റെ ഒപ്പം ഇപ്പോള്‍ പറന്നുനടക്കുന്ന ഫോട്ടോയിലുള്ളത് ചില്ലറക്കാരനൊന്നുമല്ല. കാസര്‍കോട് മൗലവി കൊലക്കേസിലെ പ്രതികളില്‍ ഒരാളും മോഹന്‍ലാലും എന്ന് പറഞ്ഞാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഘി മോഹന്‍ലാല്‍ ആയതുകൊണ്ട് സാരമില്ല, മമ്മൂട്ടിയോ മറ്റോ ആയിരുന്നു എങ്കിലോ എന്ന് ചോദിച്ച് ചില വിദ്വേഷപ്രചാരകരും രംഗത്തുണ്ട്.

ഇതാണാ ചിത്രം

ഇതാണാ ചിത്രം

മെഗാസ്റ്റാര്‍ മോഹന്‍ലാലിനൊപ്പം കാസര്‍കോട് കൊലപാതകത്തിലെ പ്രതിയും എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ ഇതാണ്. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റുമാണ് ചിത്രം പ്രചരിക്കുന്നത്.

ബ്ലോഗ് എഴുതുന്നില്ലേ

ബ്ലോഗ് എഴുതുന്നില്ലേ

ഇവനാണ് കാസര്‍കോട് മുസലിയാരെ വെട്ടിക്കൊന്ന കൊലയാളി. നമ്മള്‍ക്ക് ഇതിനെക്കുറിച്ച് ബ്ലോഗ് എഴുതേണ്ടേ മഹാനടന്‍ ചേട്ടാ - മോഹന്‍ലാലിനെ ട്രോള്‍ ചെയ്ത് പോരാളി ഷാജി എന്ന പേജ് ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റര്‍.

മമ്മൂട്ടി ആയിരുന്നങ്കില്‍...

മമ്മൂട്ടി ആയിരുന്നങ്കില്‍...

ക്ഷേത്രപൂജാരിയെ കൊന്ന് വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഒരുമുസ്ലിം തീവ്രവാദി നടന്‍ മമ്മൂട്ടിയുടെ കൂടെ നിന്നെടുത്ത ഒരു സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത് കാണുന്നു. അത് സത്യം തന്നെയാണോ? - മമ്മൂട്ടിയുടെ ഫോട്ടോ പ്രചരിക്കുന്നേയില്ല. അത് വേറെ കാര്യം.

മമ്മൂട്ടി കുടുങ്ങിയേനെ

മമ്മൂട്ടി കുടുങ്ങിയേനെ

ആണെങ്കില്‍ മമ്മൂട്ടി കുടുങ്ങി. - മോഹന്‍ലാലിന്റെ ഫോട്ടോയെ പറയാതെ പറയുന്ന സര്‍ക്കാസ പോസ്റ്റുകളില്‍ ഒന്ന് ഇങ്ങനെയാണ്. മോഹന്‍ലാലായത് കൊണ്ട് കുഴപ്പമില്ല. മമ്മൂട്ടി ആയിരുന്നെങ്കില്‍ എന്തോ കുഴപ്പമുണ്ട് എന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. എന്തായിരിക്കും ഇവര്‍ തമ്മിലുള്ള വ്യത്യാസം.

പൊതുബോധം ഇങ്ങനെയാണ്

പൊതുബോധം ഇങ്ങനെയാണ്

റിയാസ് മൗലവി വധക്കേസ് പ്രതി നടന്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടൊ കണ്ടു. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ വല്ല പൂജാരി വധക്കേസ് പ്രതിയൊ പഴയ കൈവെട്ട് കേസിലെ പ്രതിയൊ മമ്മുട്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടൊ ആയിരുന്നെങ്കില്‍. പൊതുബോധം 'മുഹമ്മദ് കുട്ടി'യെകൊണ്ട് നിശ്ചയമായും സമാധാനം പറയിക്കുമായിരുന്നു. - ഇതാണ് ആ പറയുന്ന സമാധാനം.

മമ്മൂട്ടി ആയിരുന്നെങ്കില്‍ ചോദിച്ചേനെ

മമ്മൂട്ടി ആയിരുന്നെങ്കില്‍ ചോദിച്ചേനെ

മോഹന്‍ലാലിന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നതിനോട് ശക്തമായി എതിര്‍ക്കുന്നു.ലാലെന്തു പിഴച്ചു? എന്ന് ചോദിക്കുന്നവരുണ്ട്. ഇതിന് മറുപടി ലാല്‍ പാവം അല്ലെ. ഇവിടെ മമ്മൂട്ടിയെ കുറിച്ചാണ് പറയുന്നത് എന്ന ട്രോളുകളാണ്. മോഹന്‍ലാല്‍ ആയതുകൊണ്ട് ആരും ചോദിക്കില്ല എന്നും മമ്മൂട്ടി ആയിരുന്നെങ്കില്‍ ചോദിച്ചേനെ എന്നത് തന്നെയാണ് ഇവിടെയും വ്യംഗ്യം.

രാജ്യസ്‌നേഹിയായ ലാല്‍

രാജ്യസ്‌നേഹിയായ ലാല്‍

സോഷ്യല്‍ മീഡിയയില്‍ ഇതിന് മുമ്പും മോഹന്‍ലാലിനെ രാജ്യസ്‌നേഹി എന്ന് ബ്രാന്‍ഡ് ചെയ്ത് കളിയാക്കിയിട്ടുണ്ട്. കേണല്‍ പദവിയും ബ്ലോഗെഴുത്തുമെല്ലാം ഇതിന് കാരണങ്ങളാണ്. അതുകൊണ്ട് തന്നെയായിരിക്കും ചിലരെങ്കിലും എങ്കില്‍ കുഴപ്പമാണ്. രാജ്യസ്‌നേഹിയായ കേണലിന്റെ കൂടെയാണെങ്കില്‍ പ്രശ്‌നല്ല്യ - എന്ന് മമ്മൂട്ടിയെ ചാരി മോഹന്‍ലാലിനെ കളിയാക്കുന്നതും.

ലാലിനെ കുറ്റം പറയാമോ

ലാലിനെ കുറ്റം പറയാമോ

മോഹന്‍ലാല്‍ മഹാനായ ഒരു നടനാണ്. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞാല്‍ ആരെയും സമ്മതിക്കും. ഫോട്ടോ ഉള്ളത് കൊണ്ട് മാത്രം ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ കുറ്റം പറയുന്നത് ശരിയല്ല - ഇത്തരത്തില്‍ അഭിപ്രായം പറയുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

ഇത്രയേ പ്രതീക്ഷിക്കുന്നുള്ളൂ

ഇത്രയേ പ്രതീക്ഷിക്കുന്നുള്ളൂ

മോഡിയുടെ ശിഷ്യന്‍ ബഹ്‌റയാണ് അഭ്യന്തരം. ബഹ്‌റയുടെ ശിഷ്യന്‍ പിണറായിയാണ് മുഖ്യന്‍. കൊലപാതകം മദ്യ ലഹരിയിലാണെന്ന് പിണറായി സംഘിയുടെ എഫ് ഐ ആര്‍. കൊല്ലപ്പെട്ടത് ഒരു മുസ്ലിയാരായത് കൊണ്ട് പിണറായി വിജയനില്‍ നിന്ന് അത്രയേ പ്രതീക്ഷിക്കുന്നുമൊള്ളു. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ കൊല്ലപ്പെട്ടത് ഒരു പശു ഒന്നുമല്ലല്ലോ. - കാസര്‍കോട് കൊലപാതകത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന കഥകള്‍ ഇങ്ങനെ.

മുസ്ലിയാരെ കൊന്നതിങ്ങിനെ

മുസ്ലിയാരെ കൊന്നതിങ്ങിനെ

യാതൊരു സംഘര്‍ഷപശ്ചാതലവുമില്ലാഞ്ഞിട്ടും ഒരു പാവം മുസ്ലിയാരെ ബി.ജെ.പിക്കാര്‍ വെട്ടിനുറുക്കി കൊലപ്പെടുത്തി എന്നു കേട്ടപ്പോള്‍ പലരെയും പോലെ ഞാനും ഉറപ്പിച്ചിരുന്നു ഇതു വര്‍ഗ്ഗീയത പടര്‍ത്തി വോട്ടുതട്ടുന്ന ബി.ജെ.പിയുടെ പതിവുപരിപാടി ആയിരിക്കുമെന്ന്. എന്നാല്‍, നമ്മുടെ ബഹു. മുഖ്യമന്ത്രിയുടെ പോലീസ് ഒരു 'വീഴ്ച'യും വരുത്താതെ രണ്ടാം ദിവസം തന്നെ പ്രതികളെ പിടികൂടി സംഗതി വിശദീകരിച്ചത് പത്രങ്ങളില്‍ വായിച്ചപ്പോള്‍ എന്റെ എല്ലാ സംശയവും മാറിക്കിട്ടി.

അരുംകൊല നടന്നത്

അരുംകൊല നടന്നത്

അര്‍ദ്ധരാത്രിവരെ ബി.ജെ.പിക്കാരായ പ്രതികള്‍ മൂക്കറ്റം മദ്യപിച്ചിരിക്കുന്നു. പെട്ടെന്ന് അതിലൊരാള്‍ക്ക് മദ്യലഹരിയില്‍ ഏതെങ്കിലും ഒരാളെ കൊന്നേ തീരൂ എന്ന അടങ്ങാത്ത മുട്ടലുണ്ടാവുന്നു. അങ്ങനെ കൊല്ലാന്‍ മുട്ടിയ ആ പാവം മദ്യപാനി അര്‍ധബോധാവസ്ഥയില്‍ കൃത്യമായി രണ്ടു കി.മീ ദൂരെയുള്ള മുസ്ലിം പള്ളിയിലേക്ക് നടന്നുപോവുന്നു. ഇതിനിടെ മറ്റു രണ്ടു മദ്യപാനികളും കുടിച്ചു ബോധമില്ലാതെ ആദ്യകക്ഷി പോയ അതേ വഴിയിലൂടെതന്നെ ബൈക്കില്‍ പോവുന്നു!

നിഷ്‌കളങ്കമായ കല്ലേറ്

നിഷ്‌കളങ്കമായ കല്ലേറ്

അങ്ങിനെ ഗേറ്റനങ്ങുന്ന ശബ്ദം കേട്ട് പള്ളിവാതില്‍ തുറന്നു പുറത്തിറങ്ങുന്ന റിയാസ് മുസ്ലിയാര്‍ക്കു നേരെ മദ്യലഹരിയില്‍ നിഷ്‌കളങ്കമായ കല്ലേറുണ്ടാവുന്നു. ഇതുകേട്ട് വാതില്‍ തുറന്ന ഖതീബിനു നേരെയും നിഷ്‌കളങ്ക കല്ലേറുണ്ടാവുന്നു. അങ്ങിനെ, ഖതീബ് മൈക്കിലൂടെ സംഗതി നാട്ടുകാരെ അറിയിക്കാന്‍ ശ്രമിക്കവെ മദ്യലഹരിയില്‍ ബോധംനശിച്ച പാവം പ്രതി അകത്തുകയറി റിയാസ് മുസ്ലിയാരെ നെഞ്ചത്തു കുത്തിവീഴ്ത്തി കഴുത്തറുത്തു കൊല്ലുന്നു!

മൂന്നു പാവം മദ്യപാനികള്‍

മൂന്നു പാവം മദ്യപാനികള്‍

തടയാന്‍ ചെന്ന ഖതീബിനെ മറ്റൊരു പ്രതി മദ്യലഹരിയില്‍ സുബോധമില്ലാതെ തടഞ്ഞുനിര്‍ത്തുന്നു. അതേസമയം മൂന്നാമന്‍ മദ്യലഹരിയില്‍ ബോധമില്ലാതെ ഉടന്‍ രക്ഷപ്പെട്ടുപോവാന്‍ പാകത്തില്‍ പുറത്ത് ബൈക് സ്റ്റാര്‍ട്ട് ചെയ്ത് റെഡിയായി നില്‍ക്കുന്നു! ഒടുവില്‍ വെട്ടിനുറുക്കി പുറത്തിറങ്ങിയ പ്രതിയെയും കൂട്ടി മദ്യലഹരിയില്‍ സുബോധം നശിച്ച ആ മൂന്നു പാവം മദ്യപാനികള്‍ ബൈക്കോടിച്ചുപോവുന്നു!

ഇതല്ലേ ഇവിടെ നടക്കുന്നത്

ഇതല്ലേ ഇവിടെ നടക്കുന്നത്

ഖതീബ് പള്ളിമൈക്കിലൂടെ വിളിച്ചറിയിച്ച് ജനം കുതിച്ചെത്തുന്നതിനിടെ നിമിഷനേരം കൊണ്ടാണിതെല്ലാം മദ്യലഹരിയിലായ ആ പാവം ബോധശൂന്യര്‍ ചെയ്തതെന്നോര്‍ക്കുക! അങ്ങിനെ. പ്രതികളെ പിടികൂടി മണിക്കൂറുകള്‍ക്കകംതന്നെ ഇതിനുപിന്നില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും, മദ്യം തലക്കുപിടിച്ചപ്പോള്‍ (ഇട്ട നിക്കറില്‍ മൂത്രമൊക്കെ ഒഴിക്കുമ്പോലെ) ബോധമില്ലാതെ ചെയ്തുപോയൊരു കൃത്യം മാത്രമാണെന്നും നമ്മുടെ ഇരട്ടച്ചങ്കന്റെ പോലീസ് യാതൊരു 'വീഴ്ചയു'മില്ലാതെ കണ്ടെത്തുന്നു.

സംശയമുള്ളവര്‍ മനോരമ നോക്കാം

സംശയമുള്ളവര്‍ മനോരമ നോക്കാം

ഇപ്പോള്‍ സന്ദേഹമെല്ലാം മാറിയില്ലേ? ഇതില്‍ ബി.ജെ.പിയുമില്ല, സംഘ്പരിവാറുമില്ല, ഗൂഢാലോചനയുമില്ല, വര്‍ഗ്ഗീയതയുമില്ല! കണ്‍ഗ്രാറ്റ്സ് കേരള 'യോഗി ഇരട്ടച്ചങ്കനാഥ്'. മദ്യം അകത്തു ചെന്ന് ഏതെല്ലാംവഴി തലച്ചോറിനെ എങ്ങനെ ബാധിച്ചെന്നും, ഏതു ഞരമ്പുകള്‍ ക്ഷയിപ്പിച്ചാണു പ്രതികളുടെ സുബോധം നഷ്ടപ്പെടുത്തി 'സ്വയമറിയാതെ' കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നുമെല്ലാം ഇന്നത്തെ 'മനോരമ'യിലെ രേഖാചിത്രം നോക്കി മനസ്സിലാക്കുക.

English summary
Social media spread actors image with a big question.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X