കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി റിസള്‍ട്ടിന് സോഷ്യല്‍ മീഡിയ കൊടുത്ത പണി കാണണോ...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധത്തില്‍ വിവാദത്തിലായിരിയ്ക്കുകയാണ്. സര്‍ക്കാരിനും മന്ത്രിയ്കും വലിയ മാനഹാനിയാണ് ഇത് വഴി സംഭവിച്ചത്.

പതിവ് പോലെ സോഷ്യല്‍ മീഡിയ ഈ വിഷയത്തിലും 'പൊങ്കാല' ഇട്ടു. വിദ്യാഭ്യാസ മന്ത്രിയേയും ഇപ്പോഴത്തെ എസ്എസ്എല്‍സി ഫലത്തേയും പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടാല്‍ മന്ത്രി അബ്ദുറബ്ബിന് വരെ ചിരി പൊട്ടും. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം എന്നീ പേജുകളില്‍ വന്ന ചില രസികന്‍ പോസ്റ്റുകള്‍ കാണാം...

കറുത്ത പൊട്ട്

കറുത്ത പൊട്ട്

ചിത്രത്തില്‍ മുഖത്ത് കറുത്ത് പൊട്ടിട്ടതാണത്രെ പുതിയ ഫലം

രണ്ട് കിലോ റിസള്‍ട്ട്

രണ്ട് കിലോ റിസള്‍ട്ട്

എസ്എസ്എല്‍സിയെ കച്ചവടവത്കരിച്ചു എന്ന് പറയാൻ ഇതിലും നല്ലൊരു സാധനം വേറെ വേണോ?

ജനിക്കാത്തവര്‍ക്കും കൊടുക്കുമോ...

ജനിക്കാത്തവര്‍ക്കും കൊടുക്കുമോ...

പരീക്ഷ എഴുതാത്ത കുട്ടികള്‍ വരെ പാസായാതാണ് ആദ്യം വന്ന ഫലം. നാളെ ജനിക്കാത്ത കുട്ടികളും പാസാകുമോ.. ചോദ്യം ഭയങ്കരം തന്നെ!

ഓ... പിന്നേ...

ഓ... പിന്നേ...

ഇവിടെ ഡിഗ്രിയും പിജിയും ഒക്കെ ഉള്ളവര്‍ പൊട്ടന്‍മാരായി ഇരിയ്ക്കുമ്പോഴാ ഒരു എ പ്ലസ്!

രണ്ടും ഒന്ന് തന്നെ!

രണ്ടും ഒന്ന് തന്നെ!

2010 ല്‍ എസ്എസ്എല്‍സി തോറ്റതും 2015 ല്‍ ജയിച്ചതും ഒരുപോലെ ആണത്രെ!

പാസാവാനല്ലേ അറിയൂ

പാസാവാനല്ലേ അറിയൂ

ഇപ്പോള്‍ എസ്എസ്എല്‍സി ജയിച്ച കുട്ടികള്‍ നാളെ പറയുവാന്‍ ഇടയുള്ള ഡയലോഗ് ആണത്രെ ഇത്!

തോല്‍ക്കാനാ പാട്

തോല്‍ക്കാനാ പാട്

ഇന്നത്തെ കാലത്ത് എസ്എസ്എല്‍സി തോല്‍ക്കാനാണത്രെ ബുദ്ധിമുട്ട്.

അതുക്കും മേലെ

അതുക്കും മേലെ

ഇതിലപ്പുറം എന്ത് പറയാനാണ്!

വരുമോ... വരില്ലേ

വരുമോ... വരില്ലേ

പുതുക്കിയ റിസള്‍ട്ട് എപ്പോ പ്രഖ്യാപിയ്ക്കും എന്ന് ആര്‍ക്കും ഒരുറപ്പും ഇല്ല.

ഇതൊന്നുമല്ല പരീക്ഷ

ഇതൊന്നുമല്ല പരീക്ഷ

തട്ടത്തിന്‍ മറയത്തിലെ ആ ഡയലോഗും, ഐസിയുവിലെ ഈ ഡയലോഗും എങ്ങനെ... തകര്‍ത്തില്ലേ!

ഫുള്‍ എപ്ലസ്

ഫുള്‍ എപ്ലസ്

റിസള്‍ട്ട് വന്നപ്പോള്‍ എല്ലാവര്‍ക്കും എ പ്ലസ്!

ഒരക്ഷരമല്ലേ മാറിയുള്ളൂ

ഒരക്ഷരമല്ലേ മാറിയുള്ളൂ

പരീക്ഷാ മൂല്യ നിര്‍ണയത്തെ പരിഹസിക്കാന്‍ ഇതിലും വലുത് വേറെ ഏതുണ്ട്

എല്ലാര്‍ക്കും കിടക്കട്ടെ എ പ്ലസ്

എല്ലാര്‍ക്കും കിടക്കട്ടെ എ പ്ലസ്

എന്നാല്‍ പിന്നെ എല്ലാവര്‍ക്കും എ പ്ലസ് തന്നെ കൊടുക്കുകയല്ലേ!

ബംഗാളിയ്ക്കും

ബംഗാളിയ്ക്കും

സ്‌കൂളില്‍ വാര്‍ക്കപ്പണിയ്ക്ക് പോയ ബംഗാളി തൊഴിലാളികള്‍ക്കും കിട്ടിയത്രെ എ പ്ലസ്.

പാവം രഘു

പാവം രഘു

ഇത്തവണ പരീക്ഷ എഴുതിയിരുന്നെങ്കില്‍ അമരത്തിലെ രഘുവും എസ്എസ്എല്‍സി ജയിച്ചേനെ!

ശ്വാസകോശം

ശ്വാസകോശം

ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് തീയേറ്ററില്‍ ചെല്ലുമ്പോള്‍ പരസ്യം കാണാം. അങ്ങനെ എഴുതിയവനും എപ്ലസ് കിട്ടിയത്രേ!

പാണന്‍മാര്‍ പാടി നടക്കുമോ

പാണന്‍മാര്‍ പാടി നടക്കുമോ

ഇന്നത്തെ കുട്ടികള്‍ എസ്എസ്എല്‍സി ജയിച്ച കഥ നാളെ പാണന്‍മാര്‍ പാടി നടക്കുമോ

പൈക്കള്‍ക്കും എ പ്ലസ്

പൈക്കള്‍ക്കും എ പ്ലസ്

മഴ പെയ്തപ്പോള്‍ സ്‌കൂള്‍ വരാന്തയില്‍ കയറി നിന്ന ഗോപാലേട്ടന്റെ രണ്ട് പശുക്കളും ഒരു ആട്ടിന്‍കുട്ടിയും വരെ പാസായി എന്നാണ് പരിഹാസം.

English summary
Social media mock SSLC result controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X