കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചാല്‍... ദേ.. ദിങ്ങനെ ഇരിക്കും!!!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോകത്ത് എന്ത് സംഭവിച്ചാലും അതില്‍ മലയാളികള്‍ പ്രതികരിക്കും. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ ശക്തമായതോടെ ആര്‍ക്കും തങ്ങളുടെ അഭിപ്രായം പറയാനുള്ള സാഹചര്യവും ഉണ്ടായി.

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചാല്‍ മലയാളികള്‍ക്ക് എന്താ പ്രശ്‌നം... ? ദയവുചെയ്ത് ഫേസ്ബുക്കില്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കരുത്. ബീഫ് നിരോധനത്തെ ഒരു രാഷ്ട്രീയ ഇടപെടലായിട്ടാണ് ഫേസ്ബുക്കിലെ ഇടത് ചിന്തകരും ബിജെപി വിരുദ്ധരും എല്ലാം കാണുന്നത്.

ബീഫ് നിരോധനത്തെ പരിഹസിച്ച് വരുന്ന പോസ്റ്റുകള്‍ പലതും ചിരിയുണര്‍ത്തുന്നവയാണ്. എന്നാല്‍ മാഹാരാഷ്ട്രയില്‍ പോത്ത്/എരുമ എറച്ചി നിരോധിച്ചിട്ടില്ലെന്ന് പലര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ല.

കടുവ വെള്ളം കുടിക്കും

കടുവ വെള്ളം കുടിക്കും

മഹാരാഷ്ട്രയിലെ കടുവകള്‍ക്ക് ഇനി പശുവിനേയും കാളയേയും ഒന്നും വേട്ടയാടി പിടിക്കാന്‍ പറ്റില്ലല്ലോ. ശിക്ഷ അനുഭവിക്കണ്ടേ... അതുകൊണ്ട് വെള്ളം കുടിക്കുന്നു.

കേരളത്തിലെ പോത്ത് സമരം

കേരളത്തിലെ പോത്ത് സമരം

കേരളത്തിലും ബീഫ് നിരോധിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഓഫീസിന് മുകളില്‍ കയറി നിന്ന് പോത്ത് സമരം ചെയ്യുകയാണത്രെ.

ഇന്ത്യയേക്കാള്‍ ഭേദം ബഹറിന്‍

ഇന്ത്യയേക്കാള്‍ ഭേദം ബഹറിന്‍

പന്നിയറച്ചി നിരോധിക്കണം എന്നാവശ്യപ്പെട്ട് ബഹറിന്‍ പാര്‍ലമെന്റില്‍ പ്രതിനിധികള്‍ പ്രമേയം അവതരിപ്പിചത്രെ. എന്നാല്‍ പന്നിയിറച്ചിയല്ല രാജ്യം നേരിടുന്ന പ്രശ്‌നം എന്ന് പറഞ്ഞ് ആ പ്രമേയം തള്ളിയെന്നാണ് കഥ.

ആടും, കോഴിയും, മീനും

ആടും, കോഴിയും, മീനും

മതത്തിന് മാത്രമേ ഇതെല്ലാം ചെയ്യാന്‍ കഴിയൂ എന്നാണ് ഒരു കാര്‍ട്ടൂണ്‍.

ദൃശ്യത്തിലെ തമാശ

ദൃശ്യത്തിലെ തമാശ

ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ പോലീസിനെ പറ്റിക്കാന്‍ പശുക്കുട്ടിയുടെ ജഡം ആണ് കുഴിച്ചിടുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ആണെങ്കില്‍ ജോര്‍ജ്ജ് കുട്ടിയുടെ പണി പാളിപ്പോയേനെ എന്നാണ് ഒരു ഫോട്ടോ കമന്റ്.

മലപ്പുറത്തുംകൂടി ബീഫ് നിരോധിക്കാന്‍ പറ്റുമോ?

മലപ്പുറത്തുംകൂടി ബീഫ് നിരോധിക്കാന്‍ പറ്റുമോ?

ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുകയാണ് , സാര്‍ മലപ്പുറത്തും കൂടി ബീഫ് നിരോധിക്കാന്‍ പറ്റുമോ...!!!

കൊളസ്‌ട്രോള്‍ രഹിത മഹാരാഷ്ട്ര

കൊളസ്‌ട്രോള്‍ രഹിത മഹാരാഷ്ട്ര

കൊളസ്‌ട്രോള്‍ രഹിത മഹാരാഷ്ട്ര ആയിരുന്നത്രെ ഗോഡ്‌സെ കണ്ട സ്വപ്‌നം!!!

ഇത് ശരിയോ

ഇത് ശരിയോ

ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താല്‍ ശിക്ഷയില്ല, കള്ള് കുടിച്ച് വണ്ടിയോടിച്ചാല്‍ രണ്ട് വര്‍ഷം തടവ്, മോഷണത്തിന് മൂന്ന് വര്‍ഷം, ബീഫ് കഴിച്ചാലോ... അഞ്ച് വര്‍ഷം.

കിലുക്കം

കിലുക്കം

കിലുക്കത്തിലെ പ്രസിദ്ധമായ ആ കോമഡിയും ഇവിടെ ബീഫുമായി ചേര്‍ത്തുവച്ചു.

റുഷ്ദിയുടെ പ്രതികരണം

റുഷ്ദിയുടെ പ്രതികരണം

ഒരു സ്ത്രീയേക്കാളും മുസ്ലീമിനേക്കാളും ദളിതനേക്കാളും പശുവിനാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ സുരക്ഷയെന്നാണ് റുഷ്ദിയുടെ പരിഹാസം.

ചിത്രത്തിലെ മോഹന്‍ലാല്‍

ചിത്രത്തിലെ മോഹന്‍ലാല്‍

ചിത്രം സിനിമയിലെ വളരെ വൈകാരികമായ ഒരു സീന്‍ ആണിത്. അതിനെ എങ്ങനെ തമാശയാക്കിയിരിക്കുന്നു എന്ന് നോക്കൂ...

വിമാനയാത്രക്കാരുടെ ശ്രദ്ധക്ക്

വിമാനയാത്രക്കാരുടെ ശ്രദ്ധക്ക്

കേരളത്തില്‍ നിന്ന് ബോംബേ വഴി കണക്ഷന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മലയാളികള്‍ ബീഫ് വരട്ടിയത് കൊണ്ടുപോകരുത്!

 മുംബൈയിലെ വിധവ?

മുംബൈയിലെ വിധവ?

ആരാണ് മുംബൈയിലെ ആ വിധവ. മറ്റാരുമല്ല, ബീഫില്ലാത്ത പൊറോട്ട തന്നെ.

കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്

കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്

കേരളത്തിലെ പോത്തുകളെല്ലാം ബീഫ് നിരോധനം അറിഞ്ഞ് മഹാരാഷ്ട്രയിലേക്ക് പലായനം ചെയ്യുകയാണത്രെ.

പാവം സിംഹം

പാവം സിംഹം

പോത്തിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിംഹം തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണത്രെ.

എല്ലാവരും പറയുന്നു പോത്തെന്ന്

എല്ലാവരും പറയുന്നു പോത്തെന്ന്

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മിക്കവരും ധരിച്ച് വച്ചിരിക്കുന്നത് അതില്‍ പോത്തും ഉള്‍പ്പെടും എന്നാണ്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി, പോത്തിനേയും എരുമയേയും അറക്കുന്നതിനും അവയുടെ ഇറച്ചി കഴിക്കുന്നതിനും നിരോധനമില്ല.

English summary
Social Media reaction towards the beef ban in Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X