കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്യൂട്ടി അടച്ചില്ല; മമ്മൂട്ടിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി, ഭാര്യയെയും!! എന്താണ് യാഥാര്‍ഥ്യം?

പെട്ടി തുറന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 50000 രൂപ ഡ്യൂട്ടി അടയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ കൈയില്‍ അത്രയും തുക ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: വളരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ താരം മമ്മൂട്ടിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി എന്നതാണ് വാര്‍ത്ത. ഡ്യൂട്ടി അടയ്ക്കാതെ വിദേശത്ത് നിന്നു ഇലക്ട്രോണിക് സാധനങ്ങള്‍ കൊണ്ടുവന്നതാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ കാരണമെന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നു.

സംഭവം പ്രചരിച്ചതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇതു വാര്‍ത്തയായി. മമ്മൂട്ടിയെ മാത്രമല്ല, ഭാര്യയെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ടത്രെ. എന്താണ് യാഥാര്‍ഥ്യം. ഇതില്‍ വല്ല സത്യവുമുണ്ടോ... വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം വ്യക്തമായത്.

ടിവി കടത്താന്‍ ശ്രമം?

ടിവി കടത്താന്‍ ശ്രമം?

മതിയായ ഡ്യൂട്ടി അടയ്ക്കാതെ ടിവി കടത്താന്‍ ശ്രമിച്ചതിനാണ് ഉദ്യോഗസ്ഥര്‍ മമ്മൂട്ടിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതത്രെ. ദുബായില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് സമൂഹ മാധ്യമങ്ങളില്‍ പറയുന്നു.

ഒരു പത്രത്തിന്റെ വാര്‍ത്ത കട്ടിങും

ഒരു പത്രത്തിന്റെ വാര്‍ത്ത കട്ടിങും

ഈ പ്രചാരണത്തിനൊപ്പം ആധികാരികതയ്ക്ക് വേണ്ടി ഒരു പത്രത്തിന്റെ വാര്‍ത്ത കട്ടിങും ചേര്‍ത്തിട്ടുണ്ട്. ഡ്യൂട്ടി അടയ്ക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന തലക്കെട്ടിലാണ് പത്ര കട്ടിങ്.

 തിയ്യതി വ്യക്തമല്ല

തിയ്യതി വ്യക്തമല്ല

സംഭവം വിവാദമായതോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയത്. ഈ പ്രചാരണത്തിനൊപ്പം നല്‍കിയ കട്ടിങ് ഏത് പത്രത്തിന്റേതാണെന്ന് വ്യക്തമല്ല. കൃത്യമായ തിയ്യതി മലയാള കട്ടിങിനൊപ്പമില്ല.

വാര്‍ത്തയുടെ ചുരുക്കം

വാര്‍ത്തയുടെ ചുരുക്കം

ഇഎം ടിവിയുമായി ദുബായില്‍ നിന്നു എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങിയ മമ്മൂട്ടിയെയും ഭാര്യയെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ് കട്ടിങില്‍ പറയുന്നത്.

50000 രൂപ ഡ്യൂട്ടി അടയ്ക്കണം

50000 രൂപ ഡ്യൂട്ടി അടയ്ക്കണം

പെട്ടി തുറന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 50000 രൂപ ഡ്യൂട്ടി അടയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ കൈയില്‍ അത്രയും തുക ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പിന്നീട് സുഹൃത്തുക്കള്‍ എത്തി പണം അടച്ച ശേഷമാണ് മമ്മൂട്ടിയും ഭാര്യയും വിമാനത്താവളത്തില്‍ നിന്നു പുറത്തുകടന്നത്രെ.

ഉറവിടം വ്യക്തമല്ല

ഉറവിടം വ്യക്തമല്ല

ഈ വാര്‍ത്തയുടെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഏത് പത്രമാണ് വാര്‍ത്ത നല്‍കിയതെന്നും വ്യക്തമല്ല. മമ്മൂട്ടിയെ പോലുള്ള ഒരു നടന്‍ ഡ്യൂട്ടി അടയ്ക്കാതെ ടിവി കൊണ്ടുവന്നു എന്നു പറയുന്നത് തന്നെ വിശ്വസിക്കാന്‍ കഴിയാത്ത സംഭവമാണ്.

പ്രതികരണങ്ങള്‍ ഇങ്ങനെ

പ്രതികരണങ്ങള്‍ ഇങ്ങനെ

മലയാളത്തില്‍ വളരെ തിരക്കുള്ള, ഗള്‍ഫ് രാ്ജ്യങ്ങളില്‍ നിരന്തരം സന്ദര്‍ശിക്കുന്ന നടന് ഡ്യൂട്ടി അടയ്‌ക്കേണ്ടത് സംബന്ധിച്ച് അറിയില്ല എന്ന് കരുതാന്‍ ഒരിക്കലും സാധിക്കില്ല. അതുകൊണ്ടുതന്നെ മമ്മൂട്ടി ഇത്തരം കേസില്‍ കുടുങ്ങില്ല എന്നും ഫേസ്ബുക്കില്‍ പ്രതികരിച്ചവരുണ്ട്.

ഗൂഗ്‌ളില്‍ പരിശോധിച്ചാല്‍

ഗൂഗ്‌ളില്‍ പരിശോധിച്ചാല്‍

ആരും വാര്‍ത്ത വിശ്വസിച്ചിട്ടില്ലെങ്കിലും പലരും ഗൂഗ്‌ളില്‍ പരിശോധിക്കുന്നുണ്ട്. ഗൂഗ്‌ളില്‍ ഇക്കാര്യത്തില്‍ ലഭിക്കുന്ന മറുപടി ഹിന്ദു പത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയാണ്.

ഹിന്ദു പത്രത്തിന്റെ വാര്‍ത്ത

ഹിന്ദു പത്രത്തിന്റെ വാര്‍ത്ത

2004 മെയ് 16ന് ഹിന്ദു പത്രത്തിന്റെ ഓണ്‍ലൈനില്‍ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുബായില്‍ നിന്നു വരുന്ന വഴി മതിയായ ഡ്യൂട്ടി അടയ്ക്കാത്തതിനാല്‍ മമ്മൂട്ടിയെ അല്‍പ്പ നേരം നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചുവെന്നാണ് വാര്‍ത്ത.

വൈരുധ്യങ്ങള്‍ ഇങ്ങനെ

വൈരുധ്യങ്ങള്‍ ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ 50000 രൂപ ഡ്യൂട്ടി കെട്ടാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ ഹിന്ദുവിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ 10000 രൂപ കെട്ടിവയ്ക്കാനാണ് ആവശ്യപ്പെട്ടതെന്ന് വിശദീകരിക്കുന്നു. കൈയില്‍ പണമില്ലാത്തതിനാല്‍ അല്‍പ്പനേരം മമ്മൂട്ടി വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നു. സംഭവത്തില്‍ കേസെടുത്തിരുന്നില്ലെന്നും ഹിന്ദു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 ചാടിക്കയറി പ്രതികരിച്ചവര്‍ ചമ്മി

ചാടിക്കയറി പ്രതികരിച്ചവര്‍ ചമ്മി

ഈ പഴയ വാര്‍ത്തയാണ് പുതിയ സംഭവം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പുതിയ സംഭവമാണെന്ന് തെറ്റദ്ധരിച്ച് പലരും ഈ വാര്‍ത്തയോട് പ്രചരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വരുത്തുന്ന പൊല്ലാപ്പുകള്‍ എന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.

English summary
Mammootty arrest in airport; faults news in Social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X