കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളം സിഇഒ യുടെ വിശദീകരണ പരിപാടിക്കും ആക്ഷേപം; വിമര്‍ശിക്കുന്നവര്‍ ഞരമ്പ് രോഗികളെന്ന് സിഇഒ

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കാനിടയായ ഫോണ്‍ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തു വിട്ടത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ അനുകൂലമായും പ്രതികൂലമായും നവമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. സോഷ്യല്‍ മീഡിയയില്‍ വന്ന ആരോപണങ്ങള്‍ക്ക് മറുപടിയുന്ന ചാനല്‍ സിഇഒയുടെ പരിപാടിക്കും വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയിയില്‍ നടക്കുന്നത്.

പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ തന്നെ മംഗളം പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയരുന്നു. ഇവര്‍ക്കുള്ള മറുപടിയുമായായിരുന്നു ചാനല്‍ സിഇഒ രംഗത്തെത്തിയത്. എന്നാല്‍ മറുപടിയിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്.

കണ്ണന്‍ നായര്‍

ഞങ്ങള്‍ ചെറ്റത്തരം കാണിക്കും എന്നിട്ട് ഞങ്ങള്‍ തന്നെ അതിനെ ന്യായീകരിക്കും. അതി ഞങ്ങളുെട തൊലിക്കട്ടിയാണെന്നു പറഞ്ഞു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകന്‍ കണ്ണന്‍ നായര്‍ പ്രതികരിച്ചിരിക്കുന്നത്. ചെറ്റത്തരത്തെ ന്യായീകരിക്കാന്‍ സുഹൃത്തുകളുമുണ്ടല്ലോ എന്ന ആശങ്കയും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സുജിത് ചന്ദ്രന്‍

ഐശ്വര്യ റായ് എന്തിനാ അഭിഷേക് ബച്ചനെ കെട്ടിയത് എന്ന് ചോദിക്കുന്നതുപോലെയാണ് മംഗളത്തിന് നേരെ വരുന്ന ചോദ്യങ്ങള്‍ൃ എന്ന് ചാനല്‍ സിഇഒയുടെ മറുപടിയെ കളിയാക്കി കൊണ്ടായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ പോസ്റ്റ്.

എംഎസ് അനീഷ് കുമാര്‍

ചോദിക്കുന്ന ചോദ്യങ്ങള്‍ക്കല്ല ചാനല്‍ സിഇഒ ഉത്തരങ്ങള്‍ നല്‍കുന്നത്. അരിയെത്ര എന്ന് പറയുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നതുപോലെയാണ് അദ്ദേഹം പെരുമാറിയതെന്ന ആക്ഷേപവുമായാണ് മാധ്യമപ്രവര്‍ത്തകന്‍ എംഎസ് അനീഷ് കുമാര്‍ പറയുന്നത്.

അജിത് കുമാര്‍

അജിത് കുമാര്‍

വിമര്‍ശകര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് അജിത്ത്കുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബ്ദം വീട്ടമ്മയുടേത് തന്നെയാണെന്നും ചാനല്‍ അവകാശപ്പെട്ടിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനായി ചാനല്‍ സംപ്രേഷണം ചെയ്ത പ്രത്യേകപരിപാടിയിലാണ് അജിത്ത് കുമാര്‍ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ചത്.

 പ്രതികരണം

പ്രതികരണം

ക്രിയാത്മകവിമര്‍ശനങ്ങളുണ്ട്. വെറും വിഡ്ഡിത്തങ്ങളുണ്ട്. തെറിയഭിഷേകം നടത്തിയവരുണ്ട്. ഒളിഞ്ഞിരുന്ന് തെറിയഭിഷേകം നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ ഒരു സൗകര്യമാണത് എന്നും വിചാരണ പരിപാടിയില്‍ ചാനല്‍ സിഇഒ അജിത് കുമാര്‍ പറഞ്ഞു.

English summary
Social Media responds about mangalam television programe 'vicharana'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X