കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനി മതില്‍ ചാടിക്കടന്നാണത്രേ കോടതിയിലെത്തിയത്..ലക്ഷ്യം മറ്റൊരു പീഡനമല്ലെന്ന് ആര്‍ക്കറിയാം!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ എറണാകുളം എസിജെഎം കോടതിയില്‍ വെച്ച് പോലീസ് നാടകീയമായി പിടികൂടിയതില്‍ സോഷ്യല്‍ മീഡിയ ആഹ്ലാദത്തിലാണ്. പ്രശസ്തയായ നടിയെ ക്രൂരമായി ആക്രമിച്ച പ്രതി പിടിയിലായതിന്റെ സന്തോഷത്തിനൊപ്പം കോടതിമുറിയില്‍ വെച്ച് ഇയാളെ പൊലീസ് കീഴടക്കിയതിന്റെ മര്യാദയില്ലായ്മയേയും സോഷ്യല്‍ മീഡിയ വിചാരണ ചെയ്യുന്നു.

Read Also: പാര്‍ട്ടിക്കിടെ കടന്നു പിടിച്ചു..!! സൂപ്പര്‍ താരത്തിനെതിരെ യുവ ഗായികയുടെ വിവാദ ട്വീറ്റ്..!

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റ് രസകരം കൂടിയാണ്. പള്‍സര്‍ സുനി മതില്‍ ചാടിക്കടന്നാണത്രേ കോടതിയിലെത്തിയത്..ലക്ഷ്യം മറ്റൊരു പീഡനമല്ലെന്ന് ആര്‍ക്കറിയാം..! എന്നാണ് സനലിന്റെ പ്രതികരണം.

അഞ്ചെട്ട് ദിവസം മുങ്ങിനടക്കുമ്പോള്‍ പിടിക്കാന്‍ കഴിയാത്ത പ്രതിയെ അയാള്‍ കോടതിയില്‍ സ്വയം കീഴടങ്ങിയപ്പോള്‍ അവിടെ നിന്ന് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് മിടുക്കു തെളിയിക്കുന്ന പോലീസ് എന്നാണ് വിടി ബല്‍റാമിന്റെ പോസ്റ്റ്.

ആഷിഖ് അബു പൊലീസിനൊപ്പമാണ്. ജനമനസാക്ഷി കൊടുത്ത കൊട്ടേഷനാ..ഒന്ന് ക്ഷെമി എന്നാണ് ആഷിഖിന്റെ പ്രതികരണം. #പോലീസിനൊപ്പം എന്ന ഹാഷ്ടാഗും ആഷിഖ് അബുവിന്റെ വകയുണ്ട്.

പള്‍സര്‍ സുനി കസ്റ്റഡിയിലായി. അത് തന്നെയായിരുന്നു പ്രധാന പ്രശ്‌നം. എന്റെ സുഹൃത്ത് കേസ് കൊടുത്തതും ഇതിന് വേണ്ടി തന്നെയായിരുന്നു. ഇനി നമുക്ക് വേണ്ട ഉത്തരങ്ങള്‍ക്ക് പിറകെ പോകാം എന്ന് റിമ കല്ലിങ്ങല്‍.

നേരത്തെ പതിമൂന്ന് കേസില്‍ പ്രതിയായിരുന്ന ഒരാളെ കോടതി മുറിക്കകത്ത് കയറി പിടിക്കേണ്ടി വന്ന ഈ പോലീസില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ കഴിയും എന്ന് മാധ്യമപ്രവര്‍ത്തക ഷാഹിനയ്ക്ക് ഉറപ്പില്ല. അനാവശ്യമായ കോടതി ഇടപെടലിലേക്കാണ് പൊലീസ് കാര്യങ്ങള്‍ എത്തിച്ചത്.

ഇഞ്ചിഞ്ചായി ചതയ്ക്കണം

കോടതിയില്‍ നിന്നും പള്‍സര്‍ സുനിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതില്‍ പോലീസിനോട് ബഹുമാനവും സ്‌നേഹവും തോന്നി എന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. അവനെ ഇഞ്ചിഞ്ചായി ചതയ്ക്കണമെന്നും ഭാഗ്യലക്ഷ്മി.

കേരള പോലീസിനൊപ്പം എന്നായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. കേരള പൊലീസിന് അഭിനന്ദനങ്ങള്‍, അവനെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് അനൂപ് മേനോന്‍ പ്രതികരിക്കുന്നു.

ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം സന്തോഷത്തിലാണ്. നന്ദി കേരള പോലീസ്. ഇനി ലഭിക്കേണ്ടത് നീതിയാണെന്നാണ് നവ്യ നായരുടെ പ്രതികരണം.

English summary
People responses in Social Media regarding the arrest of Pulsar suni by Kerala Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X