കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിലെ മാടറക്കൽ കേരളത്തിലേതെന്ന് കള്ളപോസ്റ്റിട്ട് സുരേന്ദ്രൻ...!!! വലിച്ചൊട്ടിച്ച് സോഷ്യൽ മീഡിയ !!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: കശാപ്പ് നിരോധിച്ചത് വഴി പരോക്ഷമായി ബീഫ് നിരോധനമെന്ന അജണ്ട നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ കേരളത്തില്‍ പ്രതിഷേധം തിളച്ചുമറിയുകയാണ്. അതിനിടെ വര്‍ഗീയത ആളിക്കത്തിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ സംഘികളും നടത്തുന്നുണ്ട്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. സുരേന്ദ്രനെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിട്ടുമുണ്ട്.

ഗാന്ധിയെ കൊന്നത് ഗോഡ്‌സെ തനിച്ചല്ല..?? പിന്നില്‍ ഒരാള്‍ കൂടി...!!! നടുക്കുന്ന വെളിപ്പെടുത്തൽ !!!ഗാന്ധിയെ കൊന്നത് ഗോഡ്‌സെ തനിച്ചല്ല..?? പിന്നില്‍ ഒരാള്‍ കൂടി...!!! നടുക്കുന്ന വെളിപ്പെടുത്തൽ !!!

പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!

വ്യാജപോസ്റ്റുമായി സുരേന്ദ്രൻ

ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തിലേത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബീഫിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തടയണം എന്നാവശ്യപ്പെടുന്ന പോസ്റ്റിലാണ് സുരേന്ദ്രന്റെ വ്യാജപ്രചരണം.

യുപിയിലെ ചിത്രം

യഥാര്‍ത്ഥത്തില്‍ സുരേന്ദ്രന്‍ പോസ്റ്റിനൊപ്പമിട്ട ചിത്രം ഉത്തര്‍പ്രദേശിലേതാണ്. 2014ല്‍ യുപിയില്‍ മാടിനെ അറുത്ത സംഭവമാണ് ഇതെന്ന് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ഇട്ടു. മാത്രമല്ല ചിലര്‍ യഥാര്‍ത്ഥ വാര്‍ത്തയുടെ ലിങ്കും പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്.

ബീഫ് ഫെസ്റ്റ് തടയണം

സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങെനെയാണ്. സംസ്ഥാനത്ത് ഇടതുവലത് സംഘടനകളും മത തീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് ഫെസ്റ്റിവലുകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്നും വാങ്ങുന്നതല്ല.

പ്രകോപനപരമത്രേ

പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പ് നടത്തിയാണ് ബീഫ് മേളകള്‍ നടത്തുന്നത്. ജനങ്ങളില്‍ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങള്‍ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നുവെന്നും സുരേന്ദ്രന്‍ പറയുന്നു.

വിശ്വാസികളെ വേദനിപ്പിച്ചു

ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചുവെന്നും സുരേന്ദ്രന്‍ കണ്ടെത്തിയിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭത്സമായ സമരപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സുരേന്ദ്രന്‍ ആഹ്വാനം ചെയ്യുന്നു.

ഭീഷണിയും ഉണ്ടേ

ഇത്തരം ആഭാസ സമരങ്ങളില്‍ നിന്നും ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും കെ സുരേന്ദ്രന്‍ പറയുന്നു. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയ പ്രസ്ഥാനങ്ങളെ വലിച്ചിഴയ്ക്കരുതെന്ന ഭീഷണിയും സുരേന്ദ്രന്‍ വകയുണ്ട്. വ്യാജചിത്രമിട്ട് മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കാനുള്ള സുരേന്ദ്രന്റെ ശ്രമത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

കെ സുരേന്ദ്രന്റെ വിവാദ പോസ്റ്റ്

English summary
K Surendran posts fake picture in facebook and get trolled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X