കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘം ചേര്‍ന്ന് വാങ്ങിയാല്‍ സംഘിയാക്കുമോ' ... മോദിയെ 'പഞ്ഞിക്കിട്ട്' ട്രോളന്‍മാര്‍!!! എന്തൊരു തോൽവി

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മന്‍ കീ ബാത്ത് എന്ന റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു എന്ന് പറയുന്ന കാര്യങ്ങളാണ് ട്രോളേഴ്സിനെ പ്രകോപിപ്പിച്ചത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ ആണ് അദ്ദേഹം ആ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. സംഘം ചേര്‍ന്ന് മാര്‍ക്കറ്റില്‍ പോയാല്‍ ചില്ലറയില്ലാത്തതിന്റെ പ്രശ്‌നം പരിഹരിക്കാം എന്നതായിരുന്നു അതില്‍ ഒന്ന്. അസമിലെ തൊഴിലാളികളുടെ ഉദാഹരണം പറഞ്ഞായിരുന്നു ഇത്.

ഒന്ന് മാത്രമല്ല, മോദിജി പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും ഏറ്റവും ഓളം ഉണ്ടാക്കിയത് മല്ലൂസിന്റെ ട്രോള്‍ ഗ്രൂപ്പുകളിലാണ്. സൗജന്യമായ ഭക്ഷണം നല്‍കുന്ന ഹോട്ടലിനെ കുറിച്ചൊക്കെ പറഞ്ഞപ്പോള്‍ പലരും ഞെട്ടി.

വിവാഹത്തിന്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ചായ മാത്രം നല്‍കൂ എന്ന് പറഞ്ഞപ്പോള്‍ വീണ്ടം ഞെട്ടി. റെഡ്ഡിയുടെ മകളുടെ കല്യാണമൊക്കെയാണ് പലര്‍ക്കും ഓര്‍മ വന്നത്. അങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ ഇങ്ങനെയൊക്കെ ട്രോളാനല്ലേ പറ്റൂ....

മോങ്ങിജി

മോങ്ങിജി

മോദിജി എന്നൊന്നും അല്ല ഇപ്പോള്‍ ട്രോളേഴ്‌സ് വിളിക്കുന്നത്. 'മോങ്ങിജി' എന്നാണ്. ഇമ്മാതിരി നിര്‍ദ്ദേശങ്ങള്‍ കൊണ്ട് എന്താണ് പ്രധാനമന്ത്രിജി ഉദ്ദേശിക്കുന്നത് എന്നാണ് ട്രോളന്റെ ചോദ്യം.

 വേണ്ടിവരും

വേണ്ടിവരും

സംഘമായി മാര്‍ക്കറ്റില്‍ പോയാല്‍ സാധനം വാങ്ങാം എന്നത് നല്ല ഐഡിയ അല്ലേ... ഇനിയിപ്പോള്‍ ആരും പങ്കായമൊന്നും പൊക്കാന്‍ നില്‍ക്കണ്ട!!!

അതും ഇതും

അതും ഇതും

ലൈവ് ആയി നടത്തേണ്ട പ്രസംഗം റെക്കോര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്ത ആള്‍ക്കാരെ സംബന്ധിച്ച് ഇതൊക്കെ എന്ത്!!!

വേല കൈയ്യിലിരിക്കട്ടേ

വേല കൈയ്യിലിരിക്കട്ടേ

സംഘം ചേര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ പറയുന്നത് എല്ലാവരേയം സംഘി എന്ന് വിളിക്കാനാണോ... വേല കൈയ്യിലിരിക്കട്ടെ!!!

 ഉണക്കമീന്‍

ഉണക്കമീന്‍

ആ ഉണക്കമീന്‍ അല്ല ഈ ഉണക്കമീന്‍! മോദിജിയുടെ ഭരണം ഉണക്കമീന്‍ പോലെ ആണ്. നാട് മുഴുവന്‍ നാറിയാലും സംഘികള്‍ക്ക് നല്ല രുചിയായിരിക്കും!!!

അത് വേണോ

അത് വേണോ

100 ഗ്രാം ചായപ്പൊടി വാങ്ങാന്‍ പോവുകയാണെങ്കിലും ഇനി നാട്ടുകാരേയും ബന്ധുക്കളേയും എല്ലാം കൂടെ കൂട്ടാം. അല്ലാതെ വേറെ വഴിയില്ലല്ലോ!!!

സൗജന്യ ഹോട്ടല്‍

സൗജന്യ ഹോട്ടല്‍

ചില ഹോട്ടലുകളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട് എന്നൊക്കെയാണ് മോദിജി പറയുന്നത്. അതിന് ഇങ്ങനത്തെ ഹോട്ടലൊക്കെ ആരാണ് ഉണ്ടാക്കി വച്ചിരിക്കുന്നത് എന്നാണ് ചോദ്യം.

തമാശ തന്നെ

തമാശ തന്നെ

ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടായിട്ടും മഹാരാഷ്ട്രയിലും ഗുജറാത്തിലും ബിജെപി ജയിച്ചത് എങ്ങനെയാണെന്നോ.... ദേഷ്യം കാരണം വോട്ടിങ് മെഷീന്‍ കുത്തിപ്പൊട്ടിക്കാന്‍ നോക്കിയതാണത്രെ. അതെല്ലാം വോട്ടായി മാറി!!!

ആക്രമിച്ചാണോ

ആക്രമിച്ചാണോ

സത്യത്തില്‍ മോദിജിയെ നാട്ടുകാര്‍ വോട്ട് ചെയ്ത് പ്രധാനമന്ത്രിയാക്കിയത് തന്നെയല്ലേ എന്നാണ് ഇപ്പോഴത്തെ സംശയം. അല്ലാതെ ആക്രമിച്ച് പ്രധാനമന്ത്രിയായതല്ലല്ലോ!!!

ആരോട് പറയാന്‍

ആരോട് പറയാന്‍

ഇതെല്ലാം സംഘികളോട് പറഞ്ഞാല്‍ മതിയത്രെ. ക്യൂ നിന്നപ്പോഴും ചില്ലറകിട്ടാത്തപ്പോഴും കട്ട സപ്പോര്‍ട്ട് ആയിരുന്നില്ലേ...

സംഘമായി

സംഘമായി

മോദിജിയുടെ ആഹ്വാന പ്രകാരം സംഘമായി കടയില്‍ പോകുന്നവരെ കണ്ടോ... ഇനി കുറ്റം പറയരുത്!!!

സംഘത്തില്‍ ചേരാന്‍

സംഘത്തില്‍ ചേരാന്‍

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിയ്ക്ക് നാളെ എല്ലാവരോടും സംഘത്തില്‍ ചേരാന്‍ കൂടി പറയുമോ എന്നാണ് ചിലര്‍ക്ക് സംശയം.

അതും പറ്റില്ല

അതും പറ്റില്ല

ചെലവ് ചുരുക്കാന്‍ വേണ്ടി കല്യാണ വീട്ടില്‍ പോയി സദ്യ കഴിക്കാമെന്ന് വച്ചാല്‍ നടക്കുമോ ? അവിടെ ചായയല്ലേ കിട്ടൂ!!!

തീപ്പെട്ടി

തീപ്പെട്ടി

രണ്ടായിരം രൂപയുടെ നോട്ട് കൊടുത്താല്‍ ഏതെങ്കിലും കടക്കാരന്‍ തീപ്പെട്ടി തരുമോ... ഇനിയിപ്പോള്‍ അതിന് ഇങ്ങനെ തന്നെ പോകേണ്ടി വരും!!

കാണണോ

കാണണോ

ഇപ്പോഴല്ലെ പിടികിട്ടിയത്. ലാലേട്ടന്‍ പണ്ടേ ഇതൊക്കെ മനസ്സിലാക്കിയിരുന്നു. അന്ത നരസിംഹ കാലത്തേ...

കേരളം തന്നെ

കേരളം തന്നെ

കേരളത്തിലെ ബീവറേജസ് കോര്‍പ്പറേഷന് മുന്നിലെ കുടിയന്‍മാരില്‍ നിന്നാണത്രെ മോദിജി ഈ ഐഡിയ കടം എടുത്തത്.

വാട്‌സ് ആപ്പില്‍

വാട്‌സ് ആപ്പില്‍

സംഘം ചേര്‍ന്ന് സാധനം വാങ്ങണമെങ്കില്‍ ഇനി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കേണ്ടി വരും. അല്ലാതെ നിവൃത്തിയില്ലല്ലോ. കല്യാണ വീട്ടില്‍ പോയി ഭക്ഷണം കഴിക്കാം, വേണമെങ്കില്‍ ഒരു കല്യാണവും കഴിക്കാം.

സ്വപ്‌നം കണ്ട ഇന്ത്യ

സ്വപ്‌നം കണ്ട ഇന്ത്യ

സംഘം ചേര്‍ന്ന് സാധനം വാങ്ങാന്‍ പോകുന്നവര്‍, സൗജന്യ ഭക്ഷണം കഴിക്കുന്നവര്‍, വിവാഹത്തിന് കൊടുക്കാനുള്ള ചായ... ഇതൊക്കെയാണ് മോദിജി സ്വപ്‌നം കണ്ട ഇന്ത്യ.

ചായ മാത്രം

ചായ മാത്രം

വിവാഹത്തിന് സദ്യകഴിക്കാമെന്ന് വിചാരിച്ച് എല്ലാ കല്യാണ വീട്ടിലും പോകേണ്ട. മോദി ആരാധകരാണെങ്കില്‍ ചിലപ്പോള്‍ ചായ മാത്രമേ കാണൂ!!!

ഇനി അതേയുള്ളൂ

ഇനി അതേയുള്ളൂ

ചെറിയ ചെറിയ സാധനങ്ങളൊക്കെ വാങ്ങണമെങ്കില്‍ ഇനിയിപ്പോള്‍ ഇതൊക്കെ തന്നെയേ രക്ഷയുള്ളൂ. സംഘം ചേര്‍ന്നേക്കാം.

സംഘി കല്യാണം

സംഘി കല്യാണം

ഇനിയിപ്പോള്‍ 'സംഘി' കല്യാണങ്ങള്‍ക്കൊക്കെ ഇങ്ങനെ ആകുമോ കാര്യങ്ങള്‍ എന്നാണ് ചിലര്‍ക്ക് സംശയം.

പായസത്തില്‍

പായസത്തില്‍

ഇനി മുതല്‍ പായസത്തില്‍ ഉണക്കമുന്തിരിക്ക് പകരം ആട്ടിന്‍ കാട്ടം ഉപയോഗിക്കണം എന്നെങ്ങാനും പറയുമോ? പറഞ്ഞാല്‍ ചിലര്‍ അതും ഇടംവലം നോക്കാതെ ചെയ്തിക്കും!!!

പ്രാക്ടീസ്

പ്രാക്ടീസ്

എന്തായാലും ഇന്റര്‍നെറ്റ് ബാങ്കിങ് ഒക്കെ പഠിപ്പിക്കാന്‍ പോവുകയാണല്ലോ. അപ്പോള്‍ പിന്നെ സംഘം ചേര്‍ന്ന് സാധനങ്ങള്‍ വാങ്ങാനുള്ള പരിശീലനവും അത്യാവശ്യമാകും.

ഓസിന് തിന്ന്

ഓസിന് തിന്ന്

സംഗതി ട്രോളുകളൊക്കെ ആവാം. പക്ഷേ പ്രധാനമന്ത്രിയെ ആണ് പറയുന്നത് എന്നൊക്കെ ഓര്‍ക്കണ്ടേ... ഓസ് എന്നൊക്കെ പറയുമ്പോള്‍...

ചായയും കാപ്പിയും

ചായയും കാപ്പിയും

കല്യാണ വീട്ടിലൊക്കെ ഇനി ഇങ്ങനെ ആകുമോ ആവോ? ഊണായിട്ട് ചായ വേണോ അതോ കാപ്പി വേണോ!!!

ഇങ്ങനെ ഇരിക്കും

ഇങ്ങനെ ഇരിക്കും

മോദിജി പറഞ്ഞത് കേട്ടിട്ട് ഹോട്ടലില്‍ ഫ്രീ ആയി ഭക്ഷണം കഴിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ ഇങ്ങനെ ഇരിക്കും!

സംഘത്തിനല്ല

സംഘത്തിനല്ല

ഇനിയിപ്പോള്‍ സംഘത്തിന്റെ അടുത്ത് ഇതുപോലെയുള്ള ലിസ്റ്റുകളൊക്കെ കുറേ കിട്ടും. കാരണം സാധനങ്ങള്‍ വാങ്ങിക്കണമല്ലോ...

ആദ്യം ചോദിക്കണം

ആദ്യം ചോദിക്കണം

മോദിജി പറഞ്ഞു എന്നും പറഞ്ഞ് ഹോട്ടലില്‍ കയറി ഭക്ഷണം ഒന്നും കഴിച്ചേക്കല്ലേ... ഫ്രീ ആണോ എന്ന് ചോദിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ പണി കിട്ടും!!!

ഒന്നും വേണ്ട

ഒന്നും വേണ്ട

എന്തൊക്കെ ആണ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു നടക്കുന്നത്. ശ്വാസം തരാം, ജീവന്‍ തരാം, തരില്ലൊരിത്തിരി ഭാരത മണ്ണും.... ഒന്നും വേണ്ട , ആയിരത്തിന്റെ നോട്ട് ഒന്ന് മാറിത്തരാമോ. അല്ലെങ്കില്‍...

ഹണിമൂണ്‍

ഹണിമൂണ്‍

ചെലവ് ചുരുക്കണം എന്നല്ലേ മോദിജി പറയുന്നത്. ഇനിയിപ്പോള്‍ ചെലവ് ചുരുക്കാന്‍ ഹണിമൂണിന് പോലും ഒറ്റയ്ക്ക് പോകും!!!

തള്ളല്‍

തള്ളല്‍

മുംബൈയിലെ ഹോട്ടലില്‍ സൗജന്യമായി ഭക്ഷണം കൊടുക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞത് തള്ളലാണെന്നാണ് വിമര്‍ശകരുടെ പക്ഷം.

 ചായ മറന്നില്ല

ചായ മറന്നില്ല

മോദി പണ്ട് ചായ വില്‍പനക്കാരന്‍ ആയിരുന്നു എന്നല്ലേ പറയുന്നത്. അതുകൊണ്ട് അദ്ദേഹം ഇപ്പോഴും ചായ മറന്നിട്ടില്ലത്രെ.

പാല്‍ വാങ്ങാന്‍

പാല്‍ വാങ്ങാന്‍

ഒരു പാക്കറ്റ് പാല്‍ അല്ലേ വേണ്ടത്. അതിനെന്തിനാ ഇത്ര ഡെക്കറേഷന്‍!!!

English summary
Social Media trolls on Narendra Modi's Mann Ki Baat directions. മ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X