കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ എല്‍ഡിഎഫ് കണ്‍വീനറും സോഷ്യലിസ്റ്റ് നേതാവുമായ പി വിശ്വംഭരന്‍ അന്തരിച്ചു

1973ല്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ചപ്പോള്‍ പി വിശ്വംഭരനായിരുന്നു കണ്‍വീനര്‍.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഫിന്റെ ആദ്യ കണ്‍വീനറും സോഷ്യലിസ്റ്റ് നേതാവും മുന്‍ എം പിയുമായ പി വിശ്വംഭരന്‍(91) അന്തരിച്ചു. തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു. 1973ല്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ചപ്പോള്‍ പി വിശ്വംഭരനായിരുന്നു കണ്‍വീനര്‍.

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്പി) സംസ്ഥാന ജനറല്‍ സെക്രട്ടറി, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്എസ്പി) ജനറല്‍ സെക്രട്ടറി, 1980ന് ശേഷം ജനതാപാര്‍ട്ടിയുടെയും ജനതാദളിന്റെയും സംസ്ഥാന ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം ജനതാ പാര്‍ട്ടിയുടെയും ജനതാദളിന്റെയും ദേശീയ നിര്‍വ്വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.

pviswambaran

1954ല്‍ തിരുക്കൊച്ചി നിയമസഭാംഗം, 1960ല്‍ കേരള നിയമസഭാംഗം, 1967ല്‍ പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി, മാതൃഭൂമി, ദേശബന്ധു ദിനപ്പത്രങ്ങളുടെയും, യുപിഐയുടെയും തിരുവനന്തപുരം ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം-കൊച്ചി വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. സ്വാതന്ത്ര്യ സമര കാലത്തും അടിയന്തരാവസ്ഥ കാലഘട്ടത്തിലും അനവധി സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

English summary
socialist leader p viswambharan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X