കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കാന്‍ അന്വേഷണ കമ്മീഷന്റെ തീരുമാനം. മുഖ്യമന്ത്രിയെ മാത്രമല്ല, കേസിനോട് ബന്ധപ്പെട്ട 48 പേരെ കമ്മീഷന്‍ വിസ്തരിച്ചേക്കും എന്നാണ് വിവരം.

Oommen Chandy

ഈ പട്ടികയില്‍ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കം പത്ത് മന്ത്രിമാര്‍ വേറേയും ഉണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച എംഎല്‍എ മാരിന്‍ നിന്നും കമ്മീഷന്‍ തെളിവ് ശേഖരിക്കും. 48 പേരുടെ സാക്ഷി പട്ടികയാണ് സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ളത്.

Saritha S Nair

എന്നാല്‍ ഇതില്‍ ആരെയൊക്കെ വിസ്തരിക്കും എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ്, എപി അനില്‍കുമാര്‍, കെപി മോഹനന്‍ തുടങ്ങിയവരാണ് സാക്ഷി പട്ടികയില്‍ ഉള്ളതെന്നാണ് വിവരം.

Biju Radhakrishnan

സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരേയും കമ്മീഷന്‍ വിസ്തരിക്കുന്നുണ്ട്. ശാലു മേനോനില്‍ നിന്നും തെളിവ് ശേഖരിക്കും.

കേസിലെ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ട എംഎല്‍എമാരും എംപിമാരും ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പല പ്രചരണങ്ങളും ഉണ്ടായിരുന്നു. ഈ ജനപ്രതിനിധികളേയും വിസ്തരിക്കാനാണ് സോളാര്‍ അന്വേഷണ കമ്മീഷന്റെ തീരുമാനം.

Shalu Menon

മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരായിരുന്ന ടെനി ജോപ്പന്‍, ജിക്കുമോന്‍, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് എന്നിവരുടെ പേരുകളാണ് സോളാറുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്ന് വന്നത്. ഇതില്‍ ജോപ്പനെ മാത്രമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജിക്കുമോനേയും സലീം രാജിനേയും പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു. ഈ മൂന്ന് പേരേയും കമ്മീഷന്‍ വിസ്തരിക്കുന്നുണ്ട്.

English summary
Solar Scam: Judicial enquiry commission will hear Chief Minister Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X