കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്‍ ഓടിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് , അച്ഛന് 38 ലക്ഷം പിഴ ചുമത്തി

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: ലൈസന്‍സില്ലാതെ വാഹനമോടിച്ച് മകന്‍ അപകടം ഉണ്ടാക്കിയ കേസില്‍ അച്ഛന് ലക്ഷങ്ങളുടെ പിഴ ചുമത്തി. അച്ഛന്റെ പേരിലുള്ള ബൈക്കാണ് മകന്‍ ഓടിച്ചത്. ഈ വാഹനം അപകടത്തില്‍പ്പെടുകയും പിന്നിലിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റയാള്‍ക്ക് 38ലക്ഷം രൂപ യുവാവിന്‍റെ അച്ഛന്‍ നല്‍കണമെന്ന് കോടതി വിധി.

പാലാ മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രൈബ്യൂണലും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ കെഎ ബേബിയുടേതാണ് ഉത്തരവ് . 2012 ഒക്ടോബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വൈക്കം സ്വദേശി ശിമയോന് ആണ് പരിക്കേറ്റത് .

Accident

അപകടത്തെത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് ആവശ്യപ്പെട്ട് വാഹനയുടമ കേസ് നല്‍കി . എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചു . തുടര്‍ന്ന് നഷ്ടപരിഹാരവും പലിശയും കോടതിച്ചെലവും ഉള്‍പ്പടെ 38,20,000 രൂപ പരിക്കേറ്റയാള്‍ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു . ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇത്തരത്തില്‍ കേസ് വാദിച്ച് ജയിച്ചത് .

English summary
Son made bike accident, Father fined 38 Lakh Rupees in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X