കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകത ആശുപത്രി കേരളത്തിലും

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: സിനിമാ പ്രവര്‍ത്തകര്‍ക്കായി കേരളത്തില്‍ ആശുപത്രി വരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലാണ് ആശുപത്രി സ്ഥാപിക്കുക. തിരുവനന്തപുരത്താണ് സിനിമാ പ്രവര്‍ത്തകര്‍ക്കായി ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നത്. ഈ ആശുപത്രി വെല്‍ഫെയര്‍ ഓഫീസായും റഫറല്‍ യൂണിറ്റായും പ്രവര്‍ത്തിക്കും.

സിനിമാ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ചികിത്സ, മരുന്ന് എന്നിവ ഇവിടെ ലഭ്യമാകും. നിലവില്‍ മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമാപ്രവര്‍ത്തകര്‍ക്കായി ആശുപത്രികളുള്ളത്.

amma

സിനിമാ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഈ ആശുപത്രിയില്‍ ചുമതലപ്പെടുത്തും. വി.മുരളീധരനും, ഗോപന്‍ ചെന്നിത്തലും, കേന്ദ്രതൊഴില്‍ മന്ത്രി നരേന്ദ്രസിങ് തോമറിനും കേന്ദ്ര ആരോഗ്യമന്ത്രിക്കും നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് തിരുവനന്തപുരത്ത് ആശുപത്രി നിര്‍മ്മിക്കാന്‍ അനുവദിച്ചത്.

നിലവില്‍ കേരളത്തിലെ സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമപദ്ധതികളും ഇതിനാവശ്യമായ ഫണ്ടും കൈകാര്യംചെയ്യുന്നത് കേന്ദ്ര ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനാണ്. ഇവിടെ തന്നെയാമ് ബീഡിഖനന തൊഴിലാളികളുടെ ക്ഷേമനിധി കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

English summary
hospital in cinema artists in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X