കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ മരണം; അന്വേഷണസംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി

Google Oneindia Malayalam News

കൊച്ചി: ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം ജിഷയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ വീടുകളിലെ തെളിവെടുപ്പ് പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അയല്‍വാസികള്‍ ചീത്ത വിളിച്ചു.

മധ്യ മേഖല ഐജിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘത്തെയാണ് പുതുതായി അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി വിലയിരുത്താന്‍ സംഘം ജിഷയുടെ വീട്ടിലെത്തിയത്.

Crime

ക്രൈം ഡിസ്പാച്ച്‌മെന്റ് ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലുള്ളതാണ് അന്വേഷണസംഘം. പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ അനില്‍ കുമാര്‍ നേരത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ജിഷയുടെ മരണം ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലൈംഗീകമായി പീഡിപ്പിക്കാനും ശ്രമം നടന്നിട്ടുണ്ട്. ജിഷയുടെ ശരീരത്തില്‍ ആഴത്തില്‍ 38 മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് ഇവ വ്യക്തമാക്കുന്നു.

English summary
Special investigation team visited Nisha's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X