കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കൊച്ചിയിലെ 'പ്രശ്നക്കാർ' ഒന്നു ഭയക്കണം; പോലീസ് മാത്രമല്ല 'അവരുമുണ്ടാകും' നിങ്ങൾക്ക് പിന്നിൽ!!

ആൾ‍ക്കൂട്ടനിടയില്‌‍ പോലീസിനd പിടിക്കേണ്ട പ്രതി ഉണ്ടെങ്കിൽ അവരെ സ്പോട്ട് ചെയ്ത് കഴിഞ്ഞാൽ പോലീസ് നിർദേശത്തിനനുസരിച്ച് അയാളെ പിടിക്കൂടനത്തിന് വേണ്ട പ്രത്യേക പരിശീലനമാണ് ലഭിച്ചിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

കൊച്ചി: നഗരത്തിന്റെ ക്രമസമാധാന പരിപാലനത്തിന് ഇനി ശുരക സേനയും. പോലീസിനെ സഹായിക്കാൻ ഇനി പ്രത്യേകം പരിശീലനം ലഭിച്ച നായകളും ഉണ്ടാകും. കൊച്ചിയിൽ അക്രമം കൂടി വരുന്നതിന്റം പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു നീക്കം നടന്നത്. രാത്രി കാലങ്ങളിൽ മയക്കുമരുന്ന് വിൽപ്പനയടക്കമുള്ള കുറ്റകൃത്യങ്ങൾ നഗരത്തിൽ സജീവമാണ്.

സ്റ്റേഫി, ജൂലി എന്നാ നായകളാണ് ഇനി അർബൻ പെട്രേളിങ്ങിന്റെ ഭാഗമായി കൊച്ചിയിൽ പോലീസിനെ സഹായിക്കാനുണ്ടാകുക. ഹരിയാനയിൽ നിന്നാണ് ഇവർക്ക് പ്രത്യേകം പരിശീലനം ലഭിച്ചത്. നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിലും സംഘർഷ സാധ്യതയുള്ള സമരവേദികളിലുമെല്ലാം ഇനി പോലീസിനൊപ്പം ഇവരുണ്ടാകും.

Police

ആൾ‍ക്കൂട്ടനിടയില്‌‍ പോലീസിനd പിടിക്കേണ്ട പ്രതി ഉണ്ടെങ്കിൽ അവരെ സ്പോട്ട് ചെയ്ത് കഴിഞ്ഞാൽ പോലീസ് നിർദേശത്തിനനുസരിച്ച് അയാളെ പിടിക്കൂടനത്തിന് വേണ്ട പ്രത്യേക പരിശീലനമാണ് സ്റ്റേഫിക്കും ജൂലിക്കും ലഭിച്ചിരിക്കുന്നതെന്ന് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിലും സംഘർഷ സാധിയതയേറിയ മേഖലകളിലുമെല്ലാം ഇനി പോലീസിനൊപ്പം സ്റ്റെഫിയും ജൂലിയുമുണ്ടാകും.

കൊച്ചിയിൽ ഇതിനിടയിൽ പട്ടാപകൽ പോലും പെൺകുട്ടിയെ മാനഭംഗപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. ക്രിമിനൽ സംഘങ്ങൾ കൂടുതൽ കേന്ദ്രീകരിക്കുന്നതും കൊച്ചിയിലാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാവണം കൊച്ചി നഗരത്തിൽ പോലീസിനെ സഹായിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച നായകളെ കൂടി പോലീസ് രംഗത്തിറക്കിയിരിക്കുന്നത്.

English summary
Specially trained dogs for law and order handling in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X