'മൂന്നാറിലെ കുരിശിന് മുകളില്‍ സൂര്യന്‍ നൃത്തം ചെയ്യും',ആ ഭൂമി തങ്ങളുടേതല്ല; സ്പിരിറ്റ് ഇന്‍ ജീസസ്

സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറിയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഫേസ്ബുക്ക് പേജിലൂടെ വിശദീകരണം.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേവികുളം സബ്കളക്ടറും സംഘവും സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചാണ് മൂന്നാര്‍ ഒഴിപ്പിക്കലിന്റെ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുന്നിന്‍ മുകളില്‍ ആരാണ് ഈ കുരിശ് സ്ഥാപിച്ചതെന്ന ചോദ്യം ഇതിന് മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ക്രിസ്ത്യന്‍ വിശ്വാസികളുടെ സംഘടനയായ സ്പിരിറ്റ് ഇന്‍ ജീസസാണ് പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചതെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ആ കുരിശ് തങ്ങള്‍ സ്ഥാപിച്ചതല്ലെന്നും, പാപ്പാത്തിച്ചോലയിലെ ഒരിഞ്ചു ഭൂമി പോലും തങ്ങള്‍ കയ്യേറിയിട്ടില്ലെന്നുമാണ് സ്പിരിറ്റ് ഇന്‍ ജീസസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കുരിശ് സ്ഥിതി ചെയ്യുന്ന പ്രദേശത്തുണ്ടായ അത്ഭുത പ്രവര്‍ത്തികളും അവര്‍ വിശദീകരിക്കുന്നുണ്ട്.

ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ല...

സ്പിരിറ്റ് ഇന്‍ ജീസസ് മൂന്നാറില്‍ ഭൂമി കയ്യേറിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സംഘടന വ്യക്തമാ്കുന്നത്. സ്പിരിറ്റ് ഇന്‍ ജീസസ് ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും, സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറിയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്.

അത് മരിയന്‍ സൂസേയുടെ ഭൂമി...

പാപ്പാത്തിക്കരയില്‍ താമസിക്കുന്ന മരിയന്‍ സൂസേ എന്നയാളുടെ കൈവശമാണ് കുരിശ് സ്ഥിതി ചെയ്യുന്ന ഭൂമിയെന്നും, അത് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഭൂമിയല്ലെന്നുമാണ് സംഘടന പറയുന്നത്. തലമുറകളായി ഇവിടെ താമസിക്കുന്ന മരിയന്‍ സൂസേയുടെ കുടുംബം ഈ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി 1994ല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതായും പറയുന്നുണ്ട്.

കുരിശിന്റെ ചരിത്രം...

പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്ന കുരിശിന്റെ ചരിത്രവും, അത്ഭുത പ്രവര്‍ത്തികളും ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കുന്നുണ്ട്. 50 വര്‍ഷത്തിലധികമായി കുരിശ് അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ആദ്യം മരത്തിന്റെ കുരിശായിരുന്നു, പിന്നീട് അത് ദ്രവിച്ചപ്പോഴാണ് കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചത്. തങ്ങള്‍ ഇവിടെ താമസിക്കാനെത്തിയത് മുതല്‍ കുരിശുണ്ടെന്നാണ് മരിയന്‍ സൂസേയും പറയുന്നത്.

കുരിശിനു ചുറ്റും അത്ഭുതം...

മൂന്നാറിലെ ഈ കുരിശ് അത്ഭുത കുരിശാണെന്നും പറയുന്നു. സൂര്യന്‍ ഈ കുരിശിന് മുകളില്‍ നൃത്തം ചെയ്യുമെന്നും, ഇടയ്ക്ക് സൂര്യന്‍ താഴേക്ക് പതിക്കുന്ന പോലെ തോന്നുമെന്നും ഫേസ്ബുക്കില്‍ നല്‍കിയ വീഡിയോയില്‍ പറയുന്നു. ആ സൂര്യന്‍ അതിവേഗം കറങ്ങും, കുരിശിന് മുകളിലെ സൂര്യന് സവിശേഷ പ്രകാശമാണത്രേ.

നിരവധി ഭക്തരെത്തുന്നു...

സൂര്യന്റെ സവിശേഷ പ്രകാശം ലഭിക്കുന്ന കുരിശിനടുത്തേക്ക് ഭക്തജന പ്രവാഹമാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് അവകാശപ്പെടുന്നു. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ ഭക്തര്‍ ഇവിടേക്കെത്തുന്നുണ്ടെന്നും സ്പിരിറ്റ് ിന്‍ ജീസസ് ഫേസ്ബുക്കില്‍ നല്‍കിയ വീഡിയോയില്‍ പറയുന്നുണ്ട്.

English summary
Spirit in jesus fb post about munnar cross.
Please Wait while comments are loading...