കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായിക താരങ്ങള്‍ക്ക് ആശ്വസിക്കാം!! ഇനി സര്‍ക്കാര്‍ ജോലി തരും!! അതും പിഎസ് സി വഴി!!

നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടും സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ജോലിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം:കായിക താരങ്ങള്‍ക്ക് ആശ്വാസം നല്‍കി പിഎസ് സി. പിഎസ് സി പരീക്ഷയില്‍ ഇനി മുതല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയും ഉള്‍പ്പെടുത്തുന്നു. കായിക താരങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ധാരണയായതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍ പറഞ്ഞു.

എന്നാല്‍ എത്ര ശതമാനം സംവരണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടും സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ജോലിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

psc

നിലവില്‍ കായിക നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി വരുന്നുണ്ട്. എന്നാല്‍ എസ് സി എസ് ടി, ഒഹബിസി സംവരണം പോലെ സ്‌പോര്‍ട്‌സ് വിഭാ ഗത്തിലു സംവരണം നല്‍കാനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിഎസ് സി ചെയര്‍മാനെ കണ്ടിരുന്നു.

കായിക താരങ്ങള്‍ക്ക് പിഎസി സിയില്‍ ഒരു ശതമാനം സംവരണമെങ്കിലും നല്‍കണമെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.

English summary
government decides to include sports quota in psc exam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X