കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപടി എടുത്തത് മുഖം നോക്കി തന്നെ!! മറുപടിയുമായി ശ്രീറാം വെങ്കിട്ടരാമന്‍!ഭയന്നോടാന്‍ തയ്യാറല്ലത്രേ!!

മുഖം നോക്കാതെയല്ല, മുഖം നോക്കിയത് കൊണ്ടാണ് താന്‍ നടപടി എടുത്തതെന്നാണ് കളക്ടര്‍ അഭിമുഖത്തില്‍ പറയുന്നത്. പേടിച്ച് പിന്മാറാന്‍ തന്നെക്കിട്ടില്ലെന്ന വ്യക്തമായ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ച വിഷയം ദേവികുളം സബ്കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ്. മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ജനപ്രിയനായി മാറിയിരിക്കുകയാണ് സബ്കളക്ടര്‍. ശക്തമായ നടപടികളുടെ പേരില്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിമര്‍ശനവും എംഎം മണിയില്‍ നിന്ന് ആക്ഷേപവും ഏറ്റു വാങ്ങേണ്ടി വന്നിട്ടും ഒന്നിനോടും പ്രതികരിക്കാതെ നടപടിയുമായി മുന്നോട്ടു പവുകയാണ് അദ്ദേഹം.

ഇതുവരെ പ്രതികരിക്കാതിരുന്ന കളക്ടര്‍ ചില കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് കളക്ടര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

മുഖം നോക്കാതെയല്ല, മുഖം നോക്കിയത് കൊണ്ടാണ് താന്‍ നടപടി എടുത്തതെന്നാണ് കളക്ടര്‍ അഭിമുഖത്തില്‍ പറയുന്നത്. പേടിച്ച് പിന്മാറാന്‍ തന്നെക്കിട്ടില്ലെന്ന വ്യക്തമായ മുന്നറിയിപ്പും ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കുന്നുണ്ട്. ചെയ്ത കാര്യങ്ങള്‍ തെറ്റായിപ്പോയെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 കരിയര്‍, വിവാഹം, കോളേജ് ജീവിതം...

കരിയര്‍, വിവാഹം, കോളേജ് ജീവിതം...

നിലവിലെ വിവാദങ്ങളില്‍ തൊടാതെ എന്നാല്‍ തനിക്ക് പറയാനുള്ളതിനെ കുറിച്ച് മാത്രമാണ് ശ്രീറാം ഴെങ്കിട്ടരാമന്‍ അഭിമുഖത്തില്‍ പറയുന്നത്. കരിയര്‍ തിരഞ്ഞെടുത്തതിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും കോളേജ് ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ശ്രീറാം വെങ്കിട്ടരാമന്‍ വ്യക്തമാക്കുന്നുണ്ട്.

 നിയമം നടപ്പാക്കുകയാണ് ലക്ഷ്യം

നിയമം നടപ്പാക്കുകയാണ് ലക്ഷ്യം

മുഖം നോക്കാതെയാണ് താന്‍ നടപടി എടുക്കുന്നതെന്ന വാദങ്ങളെ ശ്രീറാം വെങ്കിട്ടരാമന്‍ തള്ളിക്കലയുന്നുണ്ട്. മുഖം നോക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മുഖം നോക്കിയത് കൊണ്ടാണ് നടപടി എടുത്തതെന്നും ശ്രീറാം പറയുന്നു. വേട്ടൊന്ന തുണ്ടം രണ്ട് എന്ന രീതിയല്ല തന്റേതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നിയമം നടപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഒരുബുദ്ധിമുട്ടും കൂടാതെ അത് ചെയ്യുകയാണെന്നും ശ്രറാം പറയുന്നു.

 ജീവിതാവസാനം വരെ ഓടേണ്ടി വരും

ജീവിതാവസാനം വരെ ഓടേണ്ടി വരും

ഒന്നില്‍ നിന്നും ഭയന്നോടാന്‍ തയ്യാറല്ലെന്നാണ് ശ്രീറാം പറയുന്നത്. അങ്ങനെ ഭയന്നാല്‍ ജീവിതാവസാനം വരെ പേടിച്ചോടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ ജോലിയിലെ റിസ്‌കിനെ കുറിച്ച് ഓര്‍ത്ത് വീട്ടുകാര്‍ക്ക് ഭയം ഉണ്ടെന്നും അദ്ദേഹം. അവരുടെ ഭയം വ്യക്തി ജീവിതത്തെ ബാധിച്ചുവെന്നും അദ്ദേഹം പറുന്നു. ജോലിയുടെ റിസ്‌കിനെ കുറിച്ച് വീട്ടുകാര്‍ മനസിലാക്കുമെന്നും ശ്രീറാം പറയുന്നു.

തെറ്റെന്ന് തോന്നിയിട്ടില്ല

തെറ്റെന്ന് തോന്നിയിട്ടില്ല

തനിക്ക് ലഭിക്കുന്ന ജനപിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്ന് ശ്രീറം പറയുന്നു. മുന്നോട്ടു പോകാനുള്ള പ്രചോദനം ഇതില്‍ നിന്ന് ലഭിക്കുന്നേുണ്ടെന്നും അദ്ദേഹം. ചെയ്യുന്ന പ്രവൃത്തിയിലൂടെ അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ പിന്തുണ നീണ്ടു നില്‍ക്കില്ലെന്നറിയാമെന്നും അദ്ദേഹം.താനെടുത്ത ഒരു തീരുമാനവും തെറ്റായിപ്പോയി എന്ന് തോന്നുന്നില്ലെന്നും അദ്ദേഹം. ഓടി എത്തി ചെയ്യാന്‍ കഴിയുന്നില്ല എന്നൊരു വിഷമം ഉണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്തെന്നും അദ്ദേഹം പറയുന്നു. ചെയ്തതിനെ ഓര്‍ത്ത് വിഷമമില്ലെന്നും ശ്രീറാം.

 വികസനത്തെ കുറിച്ച്

വികസനത്തെ കുറിച്ച്

മൂന്നാറിനെ കുറിച്ചും മൂന്നാറിലെ വികസനങ്ങളെ കുറിച്ചും സബ്കളക്ടര്‍ പറയുന്നുണ്ട്. മൂന്നാറില്‍ ആവശ്യമിലാത്ത വികസനമല്ല ഉളളതെന്ന് അദ്ദേഹം പറയുന്നു. വികസനത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരണമെന്നും അതിനായിട്ടാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 പറയുന്നത് യാഥാര്‍ഥ്യം

പറയുന്നത് യാഥാര്‍ഥ്യം

ഡോക്ടര്‍ ബിരുദമുള്ള ശ്രീറാം അതിലും കുറവ് ശമ്പളമുള്ള സബ്കളക്ടര്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ കുറിച്ച് ശ്രീറാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇപ്പോഴുള്ള ശമ്പളം കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും ജീവിച്ചു പോകാനുള്ള ശമ്പളം ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഡോക്ടറിന് കിട്ടുന്നതിലും കുറവ് ശമ്പളമേ സബ്കളക്ടറിന് കിട്ടുകയുള്ളൂവെന്നത് സത്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ പലരുടെയും ജീവിതത്തിലും സമൂഹത്തിലും ഇടപെടാനുള്ള അവസരം തന്നെയാണ് ജോലി തിരഞ്ഞെടുക്കാന്‍ കാരണണെന്നും അദ്ദേഹം. ഇത് ചോദ്യമാക്കേണ്ട കാര്യമില്ലെന്നും എല്ലാവരും ചെയ്യുന്നത് മാത്രമാണ് താനും ചെയ്തതെന്നും ശ്രീറാം പറയുന്നു. ഐഎഎസ് തന്നെയായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നു ഐപിഎസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ശ്രീറാം പറയുന്നു.

 യാത്രകളെ കുറിച്ച്

യാത്രകളെ കുറിച്ച്

ഈ പ്രായത്തിലുള്ള എല്ലാവരെയും പോലെ തന്നെയാണ് ബൈക്കും യാത്രയും ഇഷ്ടപ്പെടുന്നതെന്ന് ശ്രീറാം. കോളേജ് കാലത്ത് എല്ലാവര്‍ക്കും ഉണ്ടായിരുന്ന ആഗ്രഹം പോലെ തന്നെയാണ് ബൈക്കിനോട് തനിക്കും ആഗ്രഹമുണ്ടായതെന്നും അദ്ദേഹം. അന്ന് വീട്ടുകാര്‍ തനിക്ക് ബൈക്ക് വാങ്ങി നല്‍കിയിരുന്നുവെന്നും ശ്രീറാം പറയുന്നു. ആ ഇഷ്ടം ഇന്നും തുടരുകയാണെന്നും അദ്ദേഹം. ട്രെയിനിങിന്റെ ഭാഗമായി ഭാരത ദര്‍ശന്‍ എന്നൊരു യാത്ര ഉണ്ടായിരുന്നുവെന്നും അതോടെ യാത്രകളോട് ഇഷ്ടം കൂടിയെന്നും അദ്ദേഹം പറയുന്നു. ഫോട്ടോഗ്രഫിയോടും താത്പര്യമുണ്ടെന്നും ശ്രീറാം പറയുന്നു. തന്റെ ജോലിയുടെ ഭാഗമായി ഒരുപാട് യാത്ര ചെയ്യാന്‍ കഴിയുന്നുവെന്നും ശ്രീറാം.

ആദ്യ ബൈക്ക് പള്‍സര്‍

ആദ്യ ബൈക്ക് പള്‍സര്‍

ബൈക്കിനു വേണ്ടി നിരാഹാരം നടത്തിയതിനെ കുറിച്ചും ശ്രീറാം പറയുന്നുണ്ട്. എന്നാല്‍ അതൊരു അനിശ്ചിതകാല നിരാഹാരമായിരുന്നില്ലെന്നും അദ്ദേഹം. ഒടുവില്‍ വീട്ടുകാര്‍ ബൈക്ക് വാങ്ങി നല്‍കിയെന്നും സബ്കളക്ടര്‍ പറയുന്നു. ആദ്യമായി വാങ്ങി നല്‍കിയത് പള്‍സര്‍ ആയിരുന്നുവെന്നും അത് ഇപ്പോഴും ഉണ്ടെന്നും ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നു. ബുള്ളറ്റ് അടുത്തിടെ വാങ്ങിയതാണെന്നും അദ്ദേഹം.

 ശബരിമലയിലെ പ്ലാസ്റ്റിക് പ്രശ്‌നം

ശബരിമലയിലെ പ്ലാസ്റ്റിക് പ്രശ്‌നം

ശബരിമലയിലെ പ്ലാസ്‌ററിക് നിരോധനമാണ് തന്റെ കരിയറിലെ ഏറ്റവും നേട്ടമായ ഒന്നെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നു. കളക്ടറായിരുന്ന ഹരികിഷോറിന്റെ പ്രത്യേക താത്പര്യ പ്രകാരമായിരുന്നു പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന പദ്ധതിയെന്നും ശഅരീറാം പറയുന്നു. കൂടെ നില്‍ക്കാന്‍ പറ്റിയതിലും തന്റെ ആശയങ്ങള്‍ സ്വീകരിച്ചതിലും വളരെ സന്തോഷമെന്നും ശ്രീറാം വ്യക്തമാക്കുന്നു. ഈ ക്യാംപെയ്ന്‍ ഫലം കണ്ടുവെന്നും അതിനു പിന്നാലെ ഹൈക്കോടതി ശബരിമലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ നിരോധിച്ചുവെന്നും അദ്ദേഹം. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യമാണ് ശബരിമലയിലെ പ്രശ്‌നമെന്നും അത് പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം.

 കുടുംബം

കുടുംബം

സബ്കളക്ടര്‍ ആകുന്നതില്‍ അച്ഛന്‍ സ്വാധീനിച്ചിട്ടി്‌ലെന്ന് ശ്രീറാം പറയുന്നു. ഡോക്ടര്‍ ആകണം എനനതായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും എന്നാല്‍ കളക്ടര്‍ ആകുന്നതിന് എല്ലാ പ്രോത്സാഹനവും നല്‍കിയെന്നും ശ്രീറാം. ഐഎഎസ് എന്നത് തന്റെ തീരുമാനം തന്നെയാണെന്നും അദ്ദേഹം. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ശ്രീറാമിന്റ കുടുംബം. അച്ഛന്‍ ഡോ.പിആര്‍ വെങ്കിട്ടരാമന്‍ സെന്റ് ആല്‍ബര്‍ട്ട്‌സില്‍ നിന്ന് വിരമിച്ച് കരിയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. അമ്മ രാജം രാമമൂര്‍ത്തി എസ്ബിഐയില്‍ ജോലി ചെയ്യുന്നു. അനിയത്തി ലക്ഷ്മി ഡോക്റ്ററാണ്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് അശ്വിനൊപ്പം ബാംഗ്ലൂരില്‍ താമസിക്കുന്നു.

 റോള്‍മോഡല്‍

റോള്‍മോഡല്‍

കിങിലെ മമ്മൂട്ടി കഥാപാത്രമായ ജോസഫ് അലക്‌സിനെ പോലെ ആകാനല്ല താന്‍ ആഗ്രഹിച്ചതെന്ന് ശ്രീറാം പറയുന്നു. ആ കഥാപാത്രം ഐഎഎസ് തിരഞ്ഞെടുക്കാന്‍ പ്രചോദമായെന്ന് അദ്ദേഹം പറയുന്നു. തന്റെ തീരുമാനങ്ങളില്‍ കിങും മമ്മൂട്ടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സിനിമ പ്രചോദനം മാത്രമാണെന്നും അതില്‍ പറയുന്നത് പ്രായോഗികമല്ലെന്നും അത് നടപ്പാക്കാന്‍ കഴിയില്ലെന്നും അറിയാമെന്നും സബ്കളക്ടര്‍ വ്യക്തമാക്കുന്നു. ജീവിതത്തില്‍ പ്രത്യേകിച്ചൊരു റോള്‍ മോഡല്‍ ഇല്ലെന്നും ശ്രീറാം. മാതാപിതാക്കള്‍ സ്വാധീനിച്ചെന്ന് അദ്ദേഹം പറയുന്നുണ്ട്. മറ്റൊരാളെ പോലെ ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രീറാം. മഹാത്മാഗാന്ധി സ്വാധീനിച്ചിട്ടുണ്ടെന്നും എന്നാല്‍ ഗാന്ധിയനല്ലെന്നും ശ്രീറാം പറയുന്നു. തനിക്ക് മുമ്പേ നടന്നവരുടെ പ്രചോദനം ഉണ്ടെന്നും അദ്ദേഹം പറയുന്നു

 സുഹൃത്തിന് മറുപടി

സുഹൃത്തിന് മറുപടി

മാധ്യമങ്ങളെ പേടിയാണെന്ന കാര്യം ശ്രീറാം മറച്ച് വയ്ക്കുന്നില്ല. ജോലിയെ കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം. കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുമെന്ന് ശ്രീറാം കുറ്റപ്പെടുത്തുന്നു. പത്ത് കല്‍പ്പനകള്‍ നല്‍കിയ സുഹൃത്തിനുള്ള മറുപടിയും ശ്രീറാം നല്‍കുന്നുണ്ട്. തന്റെ കരിയറില്‍ പശ്ചാത്താപം തോന്നിയിട്ടില്ലെന്നാണ് ശ്രീറാം പറയുന്നത്.

 കോളേജ് ജീവിതം

കോളേജ് ജീവിതം

സമയമാകുമ്പോള്‍ വിവാഹം കഴിക്കുമെന്ന് തന്നെയാണ് ശ്രീറാം പറയുന്നത്. കോളേജ് ജീവിതം മറക്കില്ലെന്നും അദ്ദേഹം. കോളേജ് ജീവിതെ എല്ലാവരെയും പോലെ നല്ല ഓര്‍മായണെന്നും അദ്ദേഹം പറയുന്നു. സ്വാധീനിച്ച കാലഘട്ടം ഹോസ്റ്റല്‍ ജീവിതമായിരുന്നുവെന്നും ശ്രീറാം പറ.യുന്നു. ആറ് വര്‍ഷത്തെ കോളേജ് ജീവിതം എല്ലാവരുടെയും പോലെ തന്നെ നല്ല ഓര്‍മകള്‍ ഉള്ള കാലഘട്ടമാണെന്നും അദ്ദേഹം. ക്രിക്കറ്റ് കളിയോടുളള ഇഷ്ടത്തെ കുറിച്ചും ശ്രീറാം പറയുന്നുണ്ട്. താനൊരു ആവറേജ് കളിക്കാരനാണെന്നും ഇപ്പോള്‍ വിളിച്ചാലും ക്രിക്കറ്റ് കളിക്കാന്‍പോകുമെന്നും അദ്ദേഹം പറയുന്നു.

പ്രായോഗിക വശം തിരിച്ചറിയണം

പ്രായോഗിക വശം തിരിച്ചറിയണം

ഐഎഎസ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള ഉപദേശവും ശ്രീറാം നല്‍കുന്നുണ്ട്. സിവില്‍ സവീസ് എളുപ്പമാണെന്നും അതിന്റെ അര്‍ഥം തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു. പുറത്തു നിന്ന് കാണുന്ന ഗ്ലാമര്‍ അല്ല യാതാര്‍ഥ്യമെന്നും അദ്ദേഹം പറയുന്നുണ്ട്. കേരള കേഡര്‍ മാത്രം നോക്കരുതെന്നും മിസോറാം, നാഗാലന്‍ഡ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഐഎഎസ് ഓഫീസുകാരുടെ ജീവിതം നോക്കണമെന്നും ശ്രീറാം പറയുന്നു. അവരാണ് റിയല്‍ ഹീറോസെന്നാണ് ശ്രീറാം പറയുന്നത്. അതൊക്കെ ഉള്‍ക്കൊണ്ട് പരീക്ഷ എഴുതണമെന്നും മാറ്റം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം. എങ്ങനെയൊക്കെ ജനങ്ങളെ സേവിക്കാമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു. പ്രായോഗിക വശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം.

English summary
sreeram venkittaraman says about career life and likes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X