കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; പ്രതി ഉതുപ്പിന് വേണ്ടി ഹാജരാകുന്നത് അഡ്വ. ശ്രീധരന്‍ പിള്ള

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: നഴ്‌സുമാരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിച്ചെന്ന കേസില്‍ അല്‍സറഫ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്‌സ് ഉടമ പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ബിജെപി നേതാവും അഡ്വക്കറ്റുമായ പി. എസ് ശ്രീധരന്‍ പിള്ളയാണ് വര്‍ഗീസ് ഉതുപ്പിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉതുപ്പിന് ബിജെപിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ വക്കാലത്ത്. സിബിഐ അന്വേഷിക്കുന്ന കേസില്‍ ഉതുപ്പ് വര്‍ഗീസ് ഇപ്പോള്‍ വിദേശത്താണ്. കേസില്‍ ഹാജരാജാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ കുവൈത്തിലേക്ക് കടക്കുകയായിരുന്നു. ഉതുപ്പിനെ അറസ്റ്റ് ചെയ്യാനായി ഇന്റര്‍പോളിന്റെ സഹായം സിബിഐ തേടിയിരിക്കെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.

ernakulam-map

ഉതുപ്പ് വര്‍ഗീസിനെ പോലെ ഒരു തട്ടിപ്പുകാരനുവേണ്ടി ബിജെപി ഉന്നത നേതാവ് തന്നെ ഹാജരാകുന്നത് വരും ദിവസങ്ങളില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കും. ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ ഏതു പ്രതിക്കുവേണ്ടിയും ഹാജരാകാമെന്നാണ് ശ്രീധരന്‍ പിള്ളയുടെ നിലപാടെങ്കിലും, നേതാവിന്റെ കേസിലെ ഇടപെടല്‍ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിലൂടെ ശതകോടിയാണ് ഉതുപ്പ് ലാഭമുണ്ടാക്കിയത്. കേവലം 19,500 രൂപ മാത്രം വിസ ഫീസിനത്തില്‍ ഈടാക്കാന്‍ കരാര്‍ ഏറ്റെടുത്ത ഉതുപ്പിന്റെ ഏജന്‍സി 19 ലക്ഷത്തിലധികമാണ് നഴ്‌സുമാരില്‍ നിന്നും ഈടാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ വിലപ്പെട്ട രേഖകള്‍ പോലീസ് കണ്ടെടുത്തിരുന്നു.

English summary
Advocate Sreedharan Pillai may Appear in kerala high court for Uthup Varghese
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X