കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകന്‍ പറഞ്ഞത് സത്യമാവുന്നു!! ശ്രീനാഥിന്റേത് ആത്മഹത്യയല്ല ? ആ ഫയലുകള്‍ അപ്രത്യക്ഷം!!

2010ലാണ് ശ്രീനാഥിനെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ സ്വഭാവനടന്‍മാരിലൊരാളായ ശ്രീനാഥിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ ദുരൂഹത തുടരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ശ്രീനാഥിനെ ഒരു സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട ഫയല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായതായി വിവരം. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് ഭാര്യ ലത രംഗത്തുവന്നിട്ടുണ്ട്. നിമയനടപടികള്‍ക്ക് ആലോചിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ശ്രീനാഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി അന്തരിച്ച പ്രശസ്ത നടന്‍ തിലകന്‍ അന്നു രംഗത്തുവന്നിരുന്നു.

ദിലീപിനെക്കുറിച്ച് എല്ലാമറിയുന്ന അയാള്‍ മുങ്ങി!! പോലീസ് തിരയുന്നു...കേസിനു തിരിച്ചടി !!ദിലീപിനെക്കുറിച്ച് എല്ലാമറിയുന്ന അയാള്‍ മുങ്ങി!! പോലീസ് തിരയുന്നു...കേസിനു തിരിച്ചടി !!

അഭിഭാഷകനെ സുനിലിന് പരിചയപ്പെടുത്തിയത് ദിലീപ് ? മെമ്മറികാര്‍ഡ് അയാളുടെ പക്കല്‍!! ദിലീപ് പറഞ്ഞത്...അഭിഭാഷകനെ സുനിലിന് പരിചയപ്പെടുത്തിയത് ദിലീപ് ? മെമ്മറികാര്‍ഡ് അയാളുടെ പക്കല്‍!! ദിലീപ് പറഞ്ഞത്...

രേഖകള്‍ ആവശ്യപ്പെട്ടത്

രേഖകള്‍ ആവശ്യപ്പെട്ടത്

ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമനെന്ന് വിവരാവകാശ നിയമപ്രകാരം ചിലര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഫയലുകള്‍ കാണാനില്ലെന്നു പോലീസ് അറിയിച്ചത്. കിട്ടിയാല്‍ നല്‍കാമെന്നും പോലീസ് വ്യക്തമാക്കി.

മരണം സംഭവിച്ചത്

മരണം സംഭവിച്ചത്

2010 മേയിലാണ് കോതമംഗലത്തുള്ള മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയിലാണ് അദ്ദേഹം കാണപ്പെട്ടത്.മോഹന്‍ലാല്‍ നായകായ ശിക്കാര്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയതായിരുന്നു ശ്രീനാഥ്.

 അന്വേഷണം അവസാനിച്ചിരുന്നു

അന്വേഷണം അവസാനിച്ചിരുന്നു

ശ്രീനാഥ് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് കുടുംബം അന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാലു മാസം കൊണ്ടു ഇതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുകയായിരുന്നു. ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും പോലീസ് പറഞ്ഞിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലമാണ് ശ്രീനാഥ് ജീവനൊടുക്കിയതെന്നുമാണ് പോലീസ് കണ്ടെത്തിയത്.

തിലകന്‍ രംഗത്തുവന്നിരുന്നു

തിലകന്‍ രംഗത്തുവന്നിരുന്നു

ശ്രീനാഥിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന ആരോപണവുമായി നടന്‍ തിലകന്‍ അന്നു രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷണമൊന്നും പിന്നീട് നടന്നില്ല.

അമ്മയില്‍ അംഗമല്ല

അമ്മയില്‍ അംഗമല്ല

താരസംഘടനയായ അമ്മയില്‍ ശ്രീനാഥ് അംഗമായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു സിനിമയില്‍ കാര്യമായ റോളുകളും ലഭിച്ചിരുന്നില്ല. ഇതോടെ ശ്രീനാഥ് സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തിരിച്ചുവരാന്‍ തയ്യാറെടുക്കവെ മരണം

തിരിച്ചുവരാന്‍ തയ്യാറെടുക്കവെ മരണം

സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ശ്രീനാഥിന്റെ മരണം സംഭവിച്ചത്. ഒരു കാലത്തു മലയാളത്തിലെ തിരക്കേറിയ നടന്‍മാരിലൊരാളായിരുന്നു അദ്ദേഹം.

English summary
Actor sreenath death investigation files missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X