കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന്‍ മുസ്ലീം ലീഗില്‍ ചേരും; പക്ഷേ ഉപാധികളുണ്ട്

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: നടന്‍ ശ്രീനിവാസന്റെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ രണ്ടുദിവസമായി നവമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ട വാര്‍ത്ത ശ്രീനിവാസന്‍ തന്നെ നിഷേധിച്ചെങ്കിലും ഇതിന്റെ അലയൊലി ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ശ്രീനിവാസന്റെ രാഷ്ട്രീയ പ്രവേശനം പത്രവാര്‍ത്തയിലൂടെ അറിഞ്ഞ മന്ത്രി എം കെ മുനീര്‍ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു.

മുനീര്‍ ക്ഷണത്തിന് തന്റെ സ്വതസിദ്ധമായ ഭാഷയിലൂടെയാണ് ശ്രീനിവാസന്‍ മറുപടി പറഞ്ഞത്. മുസ്ലീം ലീഗില്‍ ചേരാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശ്രീനിവാസിന്റെ പക്ഷം. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്താല്‍ താന്‍ മുസ്ലീം ലീഗില്‍ ചേരാമെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

sreenivasan

താന്‍ സ്വതന്ത്രനായി മത്സരിക്കുന്നെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയാകുകയെന്നാല്‍ സ്വാതന്ത്ര്യം കളയുക എന്നാതാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. സിപിഎം പിന്തുണയോടെ ശ്രീനിവാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ടെന്നായിരുന്നു കഴിഞ്ഞദിവസത്തെ പത്രവാര്‍ത്ത. എന്നാല്‍ വാര്‍ത്ത ശ്രീനിവാസന്‍ നിഷേധിച്ചിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോഴും അതിന് മാറ്റമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ വിശ്വസിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിനെതിരെ ശ്രീനിവാസന്‍ മത്സരിക്കുമെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ പ്രതികരണത്തോടെ അവസാനിക്കുകയും ചെയ്തു.

English summary
Sreenivasan says i Will join IUML if CM's post is assured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X