കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറഞ്ഞത് മുഖ്യമന്ത്രിയെക്കുറിച്ചല്ല , മാണിസാറെ കുറിച്ചെന്ന് ശ്രീശാന്ത്

  • By Aiswarya
Google Oneindia Malayalam News

കൊച്ചി: കാരുണ്യയുടെ പരസ്യത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചുണ്ടായ പ്രതികരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ചല്ലെന്നും ധനമന്ത്രി കെ.എം. മാണിയെയാണ് താന്‍ ഉദ്ദേശിച്ചതെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത്.

താന്‍ അഭിനയിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യം വാതുപെയപ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ധനകാര്യ വകുപ്പ് പിന്‍വലിച്ചു. മന്ത്രി കെ.എം. മാണിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ആരോപണ വിധേയനായ അദ്ദേഹത്തിന്റെ കാര്യമാണ് താന്‍ പറഞ്ഞതെന്നും ശ്രീശാന്ത് പറഞ്ഞു

sreesanth-mani

വിവാദത്തിന്റെ പേരില്‍ തന്നെ പരസ്യത്തില്‍ നിന്ന് മാറ്റിയ കെ.എം. മാണിയുടെ കസേര എത്രനാള്‍ ഉണ്ടാകുമെന്ന് കാണാമെന്നും ശ്രീശാന്ത് പറഞ്ഞു.
ബുധനാഴ്ച് എറണാകുളം പ്രസ് ക്ലബില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ശ്രീശാന്ത് വിവാദ പരാമര്‍ശം നടത്തിയത്.

തന്നെ മാറ്റാന്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെങ്കിലും ഇപ്പോള്‍ വിവാദത്തില്‍പ്പെട്ട മുഖ്യമന്ത്രി എത്രനാള്‍ ആ കസേരയില്‍ ഇരിക്കുമെന്ന് വരുംകാലങ്ങളില്‍ കാണമെന്നും ശ്രീശാന്ത് പറഞ്ഞതായി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
sreesanth against km mani not cm, becouse of withdrawing him from government ad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X