കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സങ്കടം പറയാന്‍ എന്‍.ശ്രീനിവാസന്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ഐപിഎല്‍ വാതുവെപ്പില്‍ കുടുങ്ങിയ എന്‍.ശ്രീനിവാസന് കുറച്ചു ദിവസങ്ങളായി ഭക്തി കൂടിയിട്ടുണ്ട്. വിവാദങ്ങളില്‍ നിന്നും ദൈവങ്ങളുടെ കടാക്ഷം ഉണ്ടായാലേ ഇനി രക്ഷയുള്ളൂ എന്ന തിരിച്ചറിവാണോ അദ്ദേഹം ഭക്തി മാര്‍ഗത്തിലൂടെ നീങ്ങുന്നത് എന്ന് അറിയില്ല. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിട്ടതിനു പിന്നാലെ ശ്രീനിവാസന്‍ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കാണ് പോയത്.

ബിസിസിഐ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് എന്നാണ് സുപ്രീം കോടതി പറഞ്ഞത്. കേസില്‍ ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനു ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്നും ബിസിസിഐ നിലപാട് ജനങ്ങള്‍ക്ക് ക്രിക്കറ്റിലുള്ള വിശ്വാസം ഇല്ലാതാക്കിയെന്നും കോടതി നിരീക്ഷിച്ചു. കോഴ ഇടപാടില്‍ ഉള്‍പ്പെട്ട ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ടീം ഐ.പി.എല്ലില്‍ കളിക്കുന്നത് വിരോധാഭാസമാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. ബി.സി.സി.ഐ ഒരേസമയം കള്ളനും പോലീസും കളിക്കുകയാണെന്നും കോടതി പറഞ്ഞു. നിലവില്‍ കേസിലെ അന്വേഷണം ഊര്‍ജിതമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

srenivasan-temple

കോടതിയുടെ വിമര്‍ശനം കേട്ട് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയ ശ്രീനിവാസന്‍ അര മണിക്കൂറോളമാണ് അമ്പലത്തില്‍ ചിലവഴിച്ചത്. ദൈവങ്ങളോട് അത്രയേറെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് അറിയിക്കാനുണ്ടായിരുന്നോ? കഴിഞ്ഞ ആഴ്ച ശ്രീനിവാസന്‍ കണ്ണൂര്‍ തളിപ്പറമ്പിലെ ശ്രീ രാജാ രാജേശ്വരി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു.

ക്ഷേത്രത്തില്‍ നിന്നും ഇറങ്ങിയ ശ്രീനിവാസന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്തിയ ശ്രീനിവാസനെ അവിടെ വച്ചും മാധ്യമങ്ങള്‍ തടഞ്ഞു. വിമാനത്താവളത്തില്‍ വെച്ച് കോടതിയില്‍ ഇരിക്കുന്ന കേസിനെ പറ്റി പറയാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.

English summary
Supreme court questioned N.Srinivasan on Monday, he made a quick visit evening to the famed Thiruvananthapuram Padmanabha Swamy temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X