'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വി?

ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസമയമെടുക്കേണ്ടി വന്നെന്നും ആരോപണമുണ്ട്.

  • Updated:
  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിച്ച് കണക്ക് പരീക്ഷ. കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷ ശരിക്കും കടുപ്പമായെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. സമീപകാലത്തൊന്നും എസ്എസ്എല്‍സി പരീക്ഷയ്്ക്ക് ഇത്ര ബുദ്ധിമുട്ടേറിയ ചോദ്യങ്ങളുണ്ടായിട്ടില്ലെന്ന് അദ്ധ്യാപകരും പറഞ്ഞു.

ചോദ്യപേപ്പറിലെ ആദ്യ ചോദ്യങ്ങടക്കം എല്ലാം വിദ്യാര്‍ത്ഥികളെ കുഴപ്പിക്കുന്നതായിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസമയമെടുക്കേണ്ടി വന്നെന്നും ആരോപണമുണ്ട്. താരതമ്യേന ശരാശരിയ്ക്കും താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കടക്കം എളുപ്പമായ ചോദ്യങ്ങളാണ് ആദ്യമുണ്ടാകുക. എന്നാല്‍ ഇത്തവണത്തെ കണക്ക് പരീക്ഷയുടെ ആദ്യ ചോദ്യങ്ങള്‍ മികച്ച പഠനനിലവാരമുള്ള വിദ്യാര്‍ത്ഥികളെ വരെ കുഴപ്പിക്കുന്നതായിരുന്നു.

ആത്മവിശ്വാസം തകര്‍ത്തു കളഞ്ഞു...

കണക്ക് പരീക്ഷയുടെ ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങള്‍ ആത്മവിശ്വാസം തകര്‍ക്കുന്ന ചോദ്യങ്ങളായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശരിക്കും ബുദ്ധിമുട്ടിയെന്നും, കിട്ടിയ ഉത്തരങ്ങള്‍ ശരിയാണോ എന്ന ഉറപ്പില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കുഴപ്പിച്ചു...

കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ മിക്ക ചോദ്യങ്ങളും വിദ്യാര്‍ത്ഥികളെ കുഴപ്പിച്ചു. പഠത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പോലും ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു ചോദ്യപ്പേറിലെ 12,14 ചോദ്യങ്ങളെന്നും ആരോപണമുണ്ട്.

ചോദ്യപേപ്പറില്‍ തെറ്റില്ല...

കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ തെറ്റുകളില്ലെന്നും, എന്നാല്‍ ചോദ്യങ്ങള്‍ കാഠിന്യമേറിയതായിരുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പരീക്ഷാ സെക്രട്ടറി അറിയിച്ചത്. ഇതു സംബന്ധിച്ച് സ്‌കീം ഫൈനലൈസേഷന്‍ ഘട്ടത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
SSLC, maths question paper was very tough for students.
Please Wait while comments are loading...