കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചയോടെ അബ്ദുറബ്ബ് ഫലം പ്രഖ്യാപിയ്ക്കും, ഇതിലും തോറ്റിട്ട് ചെന്നാല്‍ ലീഗ് ഇനി പച്ചവെള്ളം നല്‍കില്ല!

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പുതുക്കിയ എസ്എസ്എല്‍സി ഫലം ഇന്ന് (25 ശനി 2015) ഉച്ചയ്ക്ക് ഒരു മണിയോടെ പ്രഖ്യാപിയ്ക്കും. പുതുക്കിയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡിപിഐ ഗോപാലഭട്ട് പറഞ്ഞു. അതേ സമയം എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചതില്‍ ഉണ്ടായ പിഴവുകള്‍ ചൂണ്ടിക്കാട്ടി ലീഗ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ താക്കീത് ചെയ്തു. അതേസമയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണ് വിജയ ശതമാനം ഉയര്‍ത്തുന്നതെന്ന ആരോപണവും ശക്തമാണ്.

വെള്ളിയാഴ്ച ഫലം പുനപ്രസിദ്ധീകരിയ്ക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ അത് വീണ്ടും നീട്ടി വയ്ക്കുകയായിരുന്നു. മുന്നൂറിലേറെ വിദ്യാര്‍ഥികളുടെ ഫലം കണ്ടെത്താനാകാത്തതിനാലാണ് റിസള്‍ട്ട് പ്രഖ്യാപനം വൈകിയതെന്നും റിപ്പോര്‍ട്ടുണ്ട്.

PK Abdu Rabb

സോഫ്ട് വെയര്‍ പിഴവിനേയും ഉദ്യോഗസ്ഥരേയും പഴിചാരി വിദ്യാഭ്യാസ മന്ത്രി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുണ്ടെങ്കിലും വിഷയത്തില്‍ ലീഗ് കൂടി ഇടപെട്ടതോടെ മന്ത്രിയുടെ നില പരുങ്ങലിലായി. 54 മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ നിന്ന് വീണ്ടും ശേഖരിച്ച മാര്‍ക്കുകള്‍ ഒത്തുനോക്കി തെറ്റു തിരുത്തുന്ന പ്രവര്‍ത്തനമാണ് പുരോഗമിയ്ക്കുന്നത്.

പരീക്ഷഫലം പുനപ്രസിദ്ധീകരിയ്ക്കുമ്പോള്‍ തെറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഫലം പ്രസിദ്ധീകരിയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് പിഴവുകള്‍ കടന്നുകൂടാന്‍ കാരണമെന്ന് അധ്യാപകര്‍ പറയുന്നു.

English summary
SSLC result may republish Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X