കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഇത്തവണ 97.99 ശതമാനം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.52 ശതമാനം ആണ് വിജയത്തിലെ വര്‍ദ്ധന.

റെക്കോര്‍ഡ് വിജയമാണ് ഇത്തവണ. 97.99 ശതമാനം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ജയിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്.

Abdurabb

ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല പാലക്കാട് ആണ്. വിദ്യാഭ്യാസ ജില്ല, പാലക്കാട്ടെ മണ്ണര്‍ക്കാടും. ഈ വര്‍ഷം 1501 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലാണ് നൂറ് മേനി കൊയ്ത സ്‌കൂളുകള്‍ കൂടുതലുള്ളത്. 12,287 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

4,58,841 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. മെയ് ആറ് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിയ്ക്കാം. മെയ് 11 മുതല്‍ 16 വരെയാണ് സേ പരീക്ഷ നടക്കുക.

പരീക്ഷാ ഫലങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ ലഭിയ്ക്കും

http://www.keralapareekshabhavan.in/
http://www.results.kerala.nic.in/
http://www.keralaresults.nic.in/
http://www.prd.kerala.gov.in/

English summary
SSLC results announced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X