കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി ഫലം 'തെറ്റിപ്പോയി', വീണ്ടും പ്രഖ്യാപിയ്ക്കും...സോഫ്ട് വെയര്‍ ചതിച്ചെന്ന് മന്ത്രി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തില്‍ മാറ്റമുണ്ടായേക്കും. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫലം പല ജില്ലകളിലും അപൂര്‍ണമാണ്. ഈ സാഹചര്യത്തില്‍ 54 മൂല്യ നിര്‍ണയ കേന്ദ്രങ്ങളില്‍ നിന്ന് വീണ്ടും വിവരങ്ങള്‍ നേരിട്ട് ശേഖരിയ്ക്കുകയാണ്. ഇവര പരിശോധിച്ച് ഫലം വീണ്ടും പ്രസിദ്ധീകരിയ്ക്കാനാണ് നീക്കം. ആകെ വിജയ ശതമാനത്തിലും 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലുമാണ് മാറ്റത്തിന് സാധ്യത

എല്ലാ വിഷയങ്ങള്‍ക്കും എപ്‌ളസ് നേടിയ കുട്ടികളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകാനിടയുണ്ട്.വിജയ ശതമാനം ഉയരാനാണ് സാധ്യത.എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ക്ക് കാരണം സോഫ്ട് വെയറിന്റെ തകരാറാണെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്.

PK Abdu Rabb

രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിയ്ക്കുമെന്നാണ ്മന്ത്രി പറയുന്നത്. സോഫ്ട് വെയര്‍ മാറിയതാണ് കാരണം. മൂല്യ നിര്‍ണയത്തില്‍ ഉദാര സമീപനം സ്വീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യഭ്യാസമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ പരീക്ഷ ഭവനും ഐടി അറ്റ് സ്‌കൂളിനും ഡിപിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
SSLC Results may change .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X