കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം ആവര്‍ത്തിച്ചു,സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം...

ഫോട്ടോഫിനിഷില്‍ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് കപ്പുയര്‍ത്തിയത്.

  • By Afeef Musthafa
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് സ്വര്‍ണ്ണ കപ്പില്‍ മുത്തമിട്ടു. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്. ആദ്യ ദിനം മുതലേ കോഴിക്കോടും പാലക്കാടും തമ്മിലായിരുന്നു പോരാട്ടം.

ഏതാനും പോയിന്‍റുകളുടെ വ്യത്യാസത്തിലായിരുന്നു കോഴിക്കോടും പാലക്കാടും ലീഡ് നിലനിര്‍ത്തിയിരുന്നത്. ആറാം ദിനം വരെ പാലക്കാടായിരുന്നു ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്നത്. ആതിഥേയരായ കണ്ണൂരും ചില സമയങ്ങളില്‍ കോഴിക്കോടിനും പാലക്കാടിനും ഭീഷണിയായി പോയിന്‍റ് പട്ടികയില്‍ മുന്നേറുകയും ചെയ്തിരുന്നു.

youthfestival

അവസാന ദിവസം നല്‍കിയ നാല് ഹയര്‍ അപ്പീലുകളാണ് പോയിന്‍റ് നിലയില്‍ കോഴിക്കോടിനെ മുന്നേറാന്‍ സഹായിച്ചത്. ഇതിനെതിരെ പാലക്കാട് ജില്ലയുടെ ടീമംഗങ്ങള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇത് തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് കോഴിക്കോട് ചാമ്പ്യന്മാരാകുന്നത്. 2007ല്‍ കണ്ണൂരില്‍ തുടങ്ങിയതാണ് കോഴിക്കോടിന്‍റെ ജൈത്രയാത്ര. 2015ല്‍ കോഴിക്കോടും പാലക്കാടും ഒരേ പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഇരുജില്ലകളും കപ്പ് പങ്കിട്ടു.

English summary
kozhikode wins state school youth festival 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X