കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൃത്തത്തിനിടെ സിഡി ചതിച്ചു; കൂവലില്ല, ആർപ്പുവിളികളില്ല;; കയ്യടികളോടെ നർത്തകിയ്ക്കൊപ്പം കണ്ണൂരുകാർ...

പാലക്കാടിന്റെ മത്സരാർത്ഥിയായ കേരളനടനത്തിൽ പങ്കെടുത്ത സ്നേഹ നൃത്തം ചെയ്യുന്നതിന് ഇടേയാണ് സംഗീതം നിലച്ചത്. നൃത്തം തുടർന്ന പെൺകുട്ടയിക്ക് പിന്തുണയുമായി കാണികളെത്തി.

  • By മരിയ
Google Oneindia Malayalam News

കണ്ണൂര്‍: സാങ്കേതിക പിഴവ് മൂലം സംഗീതം നിലച്ചിട്ടും മത്സരാര്‍ത്ഥി കേരള നടനം പൂര്‍ത്തിയാക്കി, അതും കാണികളുടെ നിറഞ്ഞ കയ്യടിയുടെ അകമ്പടിയോടെ. ഹയര്‍ സെക്കണ്ടറി വിഭാഗം കേരളനടനത്തില്‍ മത്സരിച്ച സ്‌നേഹയാണ് കണ്ണൂരുകാരുടെ സ്‌നേഹം അറിഞ്ഞത്.

Keralanadanam Sneha

സ്‌നേഹയുടെ നൃത്തം തുടങ്ങി നിമിഷങ്ങള്‍ക്ക് അകം സിഡി നിന്ന് പോയി. ആദ്യം കാണികള്‍ ഒന്ന് പകച്ചെങ്കിലും സ്‌നേഹ നൃത്തം തുടരുന്നത് കണ്ടപ്പോള്‍ നിലയ്ക്കാത്ത കരഘോഷമായി. പാലക്കാട് കുമരമ്പത്തൂര്‍ എച്ച്എച്ച്എസ്സിലെ വിദ്യാര്‍ത്ഥിയാണ് സ്‌നേഹ. പാട്ട് കാണാപാഠം ആയതിനാല്‍ മനസ്സിലെ താളത്തിന് ഒപ്പിച്ച് ചുവട് വയ്ക്കുകയായിരുന്നെന്ന് സ്‌നേഹ പറഞ്ഞു.

നാലര മിനുട്ട് നേരമാണ് സംഗീതം ഇല്ലാതെ സ്‌നേഹ നൃത്തം ചെയ്യേണ്ടി വന്നത്. ഈ നേരമത്രയും കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. മത്സരം കഴിഞ്ഞ് സ്‌നേഹ എത്തുമ്പോഴേക്കും ആശ്വസിക്കാന്‍ ഒരുപാട് പേര്‍ ബാക്ക് സ്റ്റേജിലേക്ക് എത്തി. കണ്ണൂരിലെ ജനങ്ങളുടെ പിന്തുണ കൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് സ്‌നേഹ നിറകണ്ണുകളോടെ പറഞ്ഞു.

English summary
CD got stuck while participant from Palakkad competing in HSS Keralanadanam, But the audience gave full Support to Sneha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X