കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പട്ടിയും പൂച്ചയും പ്രഭാതവും വെടിക്കെട്ടും'; ആവര്‍ത്തനം കൊണ്ട് വിരസമായ മിമിക്രി വേദി

ആസ്വാദകരെ നിരാശരാക്കിയ മിമിക്രി മത്സരം. പഴയ നമ്പറുകളുടെ ആവര്‍ത്തനായിരുന്നു മത്സരത്തിലുടനീളം. പഴയ നമ്പറുകള്‍ കൊണ്ട് ചിലര്‍ കൈയടി നേടി.

  • By Jince K Benny
Google Oneindia Malayalam News

കണ്ണൂര്‍: മലയാള സിനിമാ ലോകത്തിന് നിരവധി താരങ്ങളെ സംഭാവന ചെയ്ത കലയാണ് മിമിക്രി. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും മിമിക്രിയോട് ഒരു അടുപ്പം ഉണ്ട്. അനുകരണത്തിലൂടെ ഹാസ്യം വിരിയിക്കുന്ന ഈ കലയ്ക്ക് ആസ്വാദക്കര്‍ക്കിടയിലും ഏറെ സ്വീകാര്യതയുണ്ട്. സ്‌കൂള്‍ കലോത്സവത്തിലെ മിമിക്രി വേദിയിലേക്ക് ആളുകള്‍ പ്രവഹിച്ചതും.

ടൗണ്‍ സ്‌ക്വയറിലെ വേദിയിലാണ് മിമിക്രി മത്സരം അരങ്ങേറിയത്. ഏറെ പ്രതീക്ഷകളുമായി എത്തിയ കാണികള്‍ക്ക് അത്രമേല്‍ ആസ്വാദ്യകരമായിരുന്നില്ല മത്സരം. പണ്ടേ പറഞ്ഞ് പഴകിയ നമ്പറുകളുടെ ആവര്‍ത്തനം മാത്രമായിരുന്നു 57ാമത് സംസ്ഥാന കലോത്സവത്തിലെ മിമിക്രി മത്സരം. പക്ഷെ ഇതിനിടയിലും മികവുറ്റ ചില പ്രകടനങ്ങള്‍ ഉണ്ടായി എന്നത് ആശ്വാസകരം.

ട്രെയിനും പൈപ്പ് മുറിക്കലും

അനുകരണ കല കലോത്സവ വേദികളിലേക്കെത്തിയ കാലം മുതല്‍ ഉള്ള നമ്പറുകളാണ് കുതിച്ചു പായുന്ന ട്രെയിനും ആക്‌സോ ബ്ലേഡ് കൊണ്ട് പിവിസി പൈപ്പ് മുറിക്കുന്നതും. ഇക്കുറിയും അതിന് മാറ്റം ഉണ്ടായിരുന്നില്ല.

വെടിക്കെട്ട് പൂരം

തുടര്‍ച്ചയായ അപകടങ്ങള്‍ കാരണം കോടതി വെടിക്കെട്ട് നിരോധിച്ചെങ്കിലും ടൗണ്‍ സ്‌ക്വയറിലെത്തിവര്‍ക്ക് വെടിക്കെട്ട് ആസ്വദിക്കാനായി. വെടിക്കെട്ട് തന്നെയായിരുന്നു മിമിക്രി മത്സരത്തില്‍ നിറഞ്ഞ് നിന്ന ഐറ്റം.

നിരാശപ്പെടുത്തിയവര്‍

ഹൈസ്‌കൂള്‍ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ മിമിക്രിയോടെയാണ് മത്സരം ആരംഭിച്ചത്. ശരാശരിയിലും താഴ്ന്ന നിലവാരമായിരുന്നു മത്സരം കാഴ്ചവച്ചത്. പഴകി നമ്പറുകളായിരുന്നെങ്കിലും ഒന്നുരണ്ട് പേര്‍ക്ക് കാണികളുടെ കൈയടി നേടാനായി.

പെണ്‍കുട്ടികളുടെ മൃഗ സ്‌നേഹം

പെണ്‍കുട്ടികള്‍ പട്ടിയേയും പൂച്ചയേയും ഇഷ്ടപ്പെടുന്നവരാണെന്ന് ടൗണ്‍ സ്‌ക്വയറിലെത്തിയ ആസ്വാദകര്‍ക്ക് മനസിലായി കാണും. പട്ടിയുടേയും പൂച്ചയുടേയും ശബ്ദമായിരുന്നു ഇരുടെ മത്സരങ്ങളില്‍ നിരഞ്ഞ് നിന്നത്. പുതിയ നമ്പറുകള്‍ കണ്ടെത്താന്‍ കുട്ടികള്‍ വിഷമിക്കുന്നതുപോലെ തോന്നി.

ആണ്‍കുട്ടികളും പഴയ പടി

പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും നിരാശപ്പെടുത്തിയ മത്സരമായി മിമിക്രി. പുതിയ നമ്പറുകള്‍ക്കായുള്ള ശ്രമം കാണാനേ സാധിച്ചില്ല. ചില വിരുതന്മാര്‍ പഴയ നമ്പറുകളില്‍ നോട്ട് നിരോധനത്തെ തിരുകി കയറ്റാന്‍ ശ്രമിച്ചു. ചിലര്‍ക്ക് ആശ്രമം കൈയടി നേടിക്കൊടുപ്പോള്‍ പലര്‍ക്കും നിരാശയായിരുന്നു ഫലം.

ശാരാശരിയിലും താഴ്ന്ന മത്സരം

മുന്‍ വര്‍ഷങ്ങളിലെ മത്സരങ്ങളുടെ തനിയാവര്‍ത്തനം മാത്രമായി മാറിയ മിമിക്രി മത്സരം ശരാശരിയിലും താഴ്ന്ന നിലവാരം പുലര്‍ത്തി. 17 പെണ്‍കുട്ടികള്‍ മത്സരിച്ച മത്സരത്തില്‍ നാല് പേര്‍ക്ക് മാത്രമാണ് എ ഗ്രേഡ് നേടാനായത്. 15 ആണ്‍ കുട്ടികളില്‍ എ ഗ്രേഡ് വാങ്ങിയവര്‍ അഞ്ച് പേരാണ്.

പുതിയൊന്നും കണ്ടെത്താനായില്ല

പൊട്ടി വിരിഞ്ഞ പ്രഭാതവും ജനിച്ചു വീണ കുഞ്ഞിന്റെ കരച്ചിലും കിളി നാദങ്ങളും ആവര്‍ത്തിക്കപ്പെട്ടു. ശശി കലിംഗ മിമിക്രി വേദിയില്‍ നിറഞ്ഞ് നിന്നു. ആണ്‍കുട്ടികളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എംഎസ് ആദര്‍ശും പെണ്‍കുട്ടികളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം ബിന്‍ഷ ഒന്നാം സ്ഥാനവംു നേടി.

English summary
Mimicri competition was a disappointing experience for the audience. All the items they presented were old and repeat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X