കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശ നിയമം;വിജിലന്‍സിനെ ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Google Oneindia Malayalam News

കൊച്ചി:വിജിലന്‍സിനെ വിവരാവകാശ നിയമ പരിധിയില്‍ നിന്നൊഴിവാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത് കേന്ദ്ര നിയമങ്ങളെ മറി കടന്നാണെന്നും അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്നും കോടതി വ്യക്തമാക്കി.2016 ജനുവരി 27 ന്റെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുളള പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു.മന്ത്രിമാരുടെ അഴിമതി വിവരങ്ങള്‍ പുറത്തു വരാതിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നായിരുന്നു പ്രധാനമായുമുളള ആരോപണം.പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

kerala-high-court-

മുഖ്യമന്ത്രി,മന്ത്രിമാര്‍,എം എല്‍ എ മാര്‍ എംപി മാര്‍ ,ഐഎഎസ്, ഐപി എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണങ്ങളുടെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

English summary
The state of vigilance to be excluded from the RTI ambit of the government's action. The action by the government to stay High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X