കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതും മനോരമ കെട്ടിച്ചമച്ചതോ? 'മാംസഭാഗത്തിന്റെ' കാര്യം പറഞ്ഞിട്ടില്ലെന്ന് മനേക, ട്രോളുകള്‍ വെറുതേയായോ

  • By Desk
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരത്ത് ശിലുവമ്മ എന്ന സ്ത്രീ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ശിലുവമ്മയുടെ കൈയ്യില്‍ മാസം ഭാഗം എന്തെങ്കിലും ഉണ്ടായിരുന്നിരിക്കും അതുകൊണ്ടാണ് നായ്ക്കള്‍ ആക്രമിച്ചത് എന്ന് കേന്ദ്ര മന്ത്രിയും മൃഗസ്‌നേഹിയും ആയ മനേക ഗാന്ധി പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Read Also: നായ്ക്കള്‍ സ്ത്രീയെ കൊല്ലാന്‍ കാരണം മാംസഭാഗമെന്ന് മനേക ഗാന്ധി... പ്രതിഷേധം, വെബ്സൈറ്റ് ഹാക്ക്ഡ് Read Also: നായ്ക്കള്‍ സ്ത്രീയെ കൊല്ലാന്‍ കാരണം മാംസഭാഗമെന്ന് മനേക ഗാന്ധി... പ്രതിഷേധം, വെബ്സൈറ്റ് ഹാക്ക്ഡ്

മലയാള മനോരമ ആയിരുന്നു ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട ചെയ്തത്. മനോരമയുടെ തന്നെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ദ വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് മനേക ഗാന്ധി ഇങ്ങനെ പറഞ്ഞത് എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ഇപ്പോള്‍ മനേക ഗാന്ധി തന്നെ അത് നിഷേധിച്ചിരിക്കുകയാണ്. അപ്പോള്‍ ആ വാര്‍ത്ത മനോരമ എവിടെ നിന്ന് സൃഷ്ടിച്ചതാണ്?

വ്യാജ വാര്‍ത്ത?

വ്യാജ വാര്‍ത്ത?

ശിലുവമ്മയുടെ കൈയ്യില്‍ മാസംഭാഗം ഉണ്ടായിരുന്നിരിക്കാം, അതുകൊണ്ടാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത് എന്ന് മനേക ഗാന്ധി പറഞ്ഞു എന്നായിരുന്നു മനോരമ വാര്‍ത്ത. അതിന്റെ പേരില്‍ കേരളത്തില്‍ ഉണ്ടാകാത്ത പുകിലുകളില്ല.

പറഞ്ഞിട്ടില്ല

പറഞ്ഞിട്ടില്ല

താന്‍ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടേയില്ലെന്നാണ് മനേക ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എന്നാല്‍ തെരുവ് നായ്ക്കളെ കൊല്ലരുതെന്ന നിലപാടില്‍ അണുവിട മാറ്റമില്ല.

വെറുതേ ആക്രമിക്കില്ല

വെറുതേ ആക്രമിക്കില്ല

തെരുവ് നായ്ക്കള്‍ ആരേയും വെറുതേ ആക്രമിക്കില്ലെന്നും അന്ന് മനേക ഗാന്ധി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബലിയാടാക്കാന്‍

ബലിയാടാക്കാന്‍

തന്നെ ബലിയാടാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നാണ് ഇപ്പോള്‍ മനേക ഗാന്ധി പറയുന്നത്. മാംസഭാഗം പ്രയോഗത്തിന്റെ പേരില്‍ അത്രയേറെ ആക്ഷേപങ്ങളാണ് മനേക കേട്ടത്.

നിയമലംഘനം

നിയമലംഘനം

തെരുവ് നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചതോടെ കേരള സര്‍ക്കാര്‍ ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണെന്നാണ് മനേക പറയുന്നത്. സുപ്രീം കോടതിയുടേയും ആറ് ഹൈക്കോടതികളുടേയും ഉത്തരവിന്റെ ലംഘനമാണത്രെ ഇത്.

വന്ധ്യംകരണം

വന്ധ്യംകരണം

വന്ധ്യംകരണമാണ് തെരുവ് നായശല്യം കുറയ്ക്കാനുള്ള മാര്‍ഗ്ഗം എന്ന് ആവര്‍ത്തിയ്ക്കുകയാണ് മനേക. ദില്ലിയിലെ ഉദാഹരവും അവര്‍ ഉന്നയിക്കുന്നുണ്ട്.

English summary
Stray Dog attack: Maneka Gandhi denies the controversial statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X