വിന്‍സെന്റ് എംഎല്‍എയെ വീണ്ടും കുടുക്കി; ഓഗസ്ത് 16 വരെ ജയിലില്‍!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിനെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ സമരം ചെയ്ത കേസിലാണ് കോടതി നടപടി. നേരത്തെ സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എ ഇപ്പോള്‍ ജയിലിലാണ്.

Photo

ബിവറേജസ് കേസില്‍ ഓഗസ്ത് 16 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ബാലരാമപുരം ദേശീയ പാതക്കരികില്‍ സ്ഥിതി ചെയ്തിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് താന്നിവിളയിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരേ ആയിരുന്നു സമരം.

സമരം നടത്തിയതിന് വിന്‍സെന്റ് എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അതേസമയം, സ്ത്രീപീഡന കേസില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതിക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്.

Congress MLA M Vincent Arrested
English summary
M Vincent MLA Remanded in Strike Case
Please Wait while comments are loading...