കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് കുരുക്ക് മുറുകുന്നു...ശക്തമായ തെളിവുകള്‍!! അവ കാണിച്ചപ്പോള്‍ താരം പറഞ്ഞത്...

പ്രതിക്കെതിരേ മാധ്യമ വിചാരണയും ജഡ്ജ്‌മെന്റുമാണ് നടക്കുന്നതെന്ന് പ്രതിഭാഗം

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് കേസില്‍ നിന്നു ഊരിപ്പോരുക എളുപ്പമാവില്ലെന്ന് സൂചന. കേസില്‍ ദിലീപിനെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇന്നു രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപിനെതിരേ മതിയായ തെളിവുകളുണ്ടെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സുരേശന്‍ വ്യക്തമാക്കി. ദിലീപിനെ ഒരു ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ടാണ് കസ്റ്റഡി കാലാവധി അവസാനിക്കുക. അതേസമയം, പ്രതിക്കെതിരേ മാധ്യമ വിചാരണയും ജഡ്ജ്‌മെന്റുമാണ് നടക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു.

അന്ന് ദിലീപ് അയാളെ ജയിലിലയച്ചു...ഇപ്പോള്‍ അതേ സെല്ലില്‍, അതേ നമ്പറില്‍ ദിലീപ്!!അന്ന് ദിലീപ് അയാളെ ജയിലിലയച്ചു...ഇപ്പോള്‍ അതേ സെല്ലില്‍, അതേ നമ്പറില്‍ ദിലീപ്!!

ദിലീപിന്റെ സ്വത്ത് വിവരം പുറത്ത്!! കേരളം ഞെട്ടും!! ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത്...ദിലീപിന്റെ സ്വത്ത് വിവരം പുറത്ത്!! കേരളം ഞെട്ടും!! ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത്...

ശക്തമായ തെളിവുകള്‍

ശക്തമായ തെളിവുകള്‍

ദിലീപിനു ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ദിലീപിനു ജാമ്യം നല്‍കരുതെന്നും നല്‍കിയാല്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും സഹോദരന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ ശനിയാഴ്ച ജാമ്യം കിട്ടുക ബുദ്ധിമുട്ടായിരിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ രാംകുമാര്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍ മറുപടിയില്ല

ചോദ്യം ചെയ്യലില്‍ മറുപടിയില്ല

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്തപ്പോള്‍ താരം മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. കേസിലെ മുഖ്യ പ്രതിയായ സുനിലിനെ കണ്ടിട്ടില്ലെന്ന നിലപാടില്‍ താരം ഉറച്ചുനില്‍ക്കുകയാണ്.

മെമ്മറി കാര്‍ഡ്

മെമ്മറി കാര്‍ഡ്

കേസിലെ നിര്‍ണായക തെളിവാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ്. ഇതിന്റെ കോപ്പി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ നിന്നു ലഭിച്ചിരുന്നെങ്കിലും ഒറിജിനല്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതേക്കുറിച്ചുള്ള പോലീസിന്റെ ചോദ്യത്തിനും ദിലീപ് മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.

ഒരുമിച്ച് ചോദ്യം ചെയ്യാനായില്ല

ഒരുമിച്ച് ചോദ്യം ചെയ്യാനായില്ല

ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ പദ്ധതി. എന്നാല്‍ അപ്പുണ്ണി ഒളിവില്‍പ്പോയതോടെ ഈ നീക്കം പാളി. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

പ്രതിഭാഗത്തിന്റെ ആരോപണം

പ്രതിഭാഗത്തിന്റെ ആരോപണം

പ്രതിക്കെതിരേ മാധ്യമ വിചാരണയും ജഡ്ജ്‌മെന്റുമാണ് നടക്കുന്നതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. രാംകുമാറാണ് കേസില്‍ ദിലീപിനായി ഇന്നു കോടതിയില്‍ ഹാജരായത്.

 ഫോണ്‍ ആകാശത്ത് നിന്നു കിട്ടുമോ ?

ഫോണ്‍ ആകാശത്ത് നിന്നു കിട്ടുമോ ?

കേസിലെ മുഖ്യപ്രതിയായ സുനില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ കസ്റ്റഡി നീട്ടി ചോദിച്ചത്. എന്നാല്‍ ഇത്രയും നാള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന ഫോണ്‍ ഇനി ആകാശത്തു നിന്നു കിട്ടുമോയെന്ന് രാംകുമാര്‍ ചോദിച്ചു.

മാപ്പുസാക്ഷികള്‍ എന്തിന് ?

മാപ്പുസാക്ഷികള്‍ എന്തിന് ?

ഒന്നാം പ്രതിയുടെ ഫോണ്‍ കണ്ടെത്തേണ്ട ചുമതല മറ്റു പ്രതികള്‍ക്ക് ഇല്ല. ദിലീപിനെതിരേ മതിയായ തെളിവുണ്ടെന്ന വാദത്തെയും പ്രോസിക്യൂഷന്‍ എതിര്‍ത്തു. ശക്തമായ സാക്ഷികളുണ്ടെങ്കില്‍ പിന്നെ എന്തിനാണ് മാപ്പുസാക്ഷികളെ തേടുന്നതെന്ന് രാംകുമാര്‍ ചോദിച്ചു.

English summary
Strong evidence against dileep in case says pubic prosecuter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X