കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജീവിതം മടുത്തു ഇനിയും താങ്ങാനാകില്ല';വെള്ളാപ്പള്ളിയുടെ കോളേജില്‍ ആത്മഹത്യ ശ്രമം, അധികൃതരുടെ പീഡനം!!

  • By Akshay
Google Oneindia Malayalam News

ആലപ്പുഴ: മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടർന്ന് കായംകുളത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള എഞ്ജിനിയറിംഗ് കോളേജിലാണ് സംഭവം. വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജീനിയറിങ്ങ്, കട്ടച്ചിറയിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പലിന്റെയും കോളേജ് അധികൃതരുടെയും പീഡനത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി കൈ ഞരമ്പ് മുറിക്കുകയും ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാൻ ശ്രമിക്കുകയുമായിരുന്നു.

കോളേജ് ക്യാന്റീനിലെ ഭക്ഷണത്തില്‍ പല്ലിയേയും ഫ്രിഡ്ജിനുമുകളില്‍ പൂച്ചകാഷ്ടവും കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സൗകര്യമുണ്ടെങ്കില്‍ കഴിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി പുറത്തു പോയാണ് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നത്. പുറത്തു പോയി ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്താന്‍ വൈകിയതാണ് പ്രിന്‍സിപ്പാളിന് ദേഷ്യമുണ്ടാകാന്‍ കാരണമെന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

 പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് വിളിച്ചു

പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് വിളിച്ചു

വിദ്യാര്‍ത്ഥിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് പറഞ്ഞതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 ആത്മഹത്യ കുറിപ്പ്

ആത്മഹത്യ കുറിപ്പ്

ജീവിതം മടുത്തു ഇനിയുമിത് താങ്ങാനാവില്ല എന്നെഴുതിയ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 പുറത്താക്കും

പുറത്താക്കും

സംഭവത്തിനു ശേഷം പുറത്ത് പോയി ഭക്ഷണം കഴിച്ച എല്ലാ വിദ്യാര്‍ത്ഥികളോടും ഹോസ്റ്റലില്‍ നിന്ന് മാറാന്‍ വാര്‍ഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം കോളേജില്‍ നിന്ന് പുറത്താക്കുമെന്നാണ് ഭീഷണി.

 പരാതി

പരാതി

പ്രിന്‍സിപ്പള്‍ക്ക് പുറമെ വാര്‍ഡനും വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വിളിച്ച് പരാതി പറഞ്ഞു എന്ന് ഹോസ്റ്റലിലെ കുട്ടികള്‍ പറയുന്നു.

 പ്രതിഷേധം

പ്രതിഷേധം

മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥിയുെട ആത്മഹത്യ ശ്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജ് അടിച്ചു തകര്‍ത്തു.

English summary
Student attempt to suicide in Vellappally Nadesan college of engineering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X