കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിപിടി തടയാനെത്തിയ അധ്യാപകരെ പഞ്ഞിക്കിട്ട് വിദ്യാര്‍ത്ഥികള്‍.. അധ്യാപകര്‍ ആശുപത്രിയില്‍

അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ ജൂനിയര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിപിടി പതിവ് സംഭവമായിരുന്നു.

  • By Nihara
Google Oneindia Malayalam News

കോഴിക്കോട് : വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടി തടയാനെത്തിയ അധ്യാപകരെ പഞ്ഞിക്കിട്ട് വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് ജില്ലയിലെ കരുവന്‍പൊയില്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ് അഞ്ച് അധ്യാപകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ മര്‍ദിച്ചത്. ആദ്യം ഓടിയെത്തിയ അധ്യാപകനെ മര്‍ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൂടുതല്‍ അധ്യാപകര്‍ സ്ഥലത്തെത്തിയത്.

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടി

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടി

അധ്യയന വര്‍ഷം ആരംഭിച്ചതു മുതല്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ വിഭാഗവും തമ്മില്‍ അടിപിടി തുടങ്ങിയിരുന്നു. അടിപിടി കയ്യാങ്കളിയിലെത്തുന്നത് സ്ഥിരം സംഭവമായി മാറിയിരുന്നു.

ബെല്ലടിച്ചിട്ടും ക്ലാസില്‍ കയറിയില്ല

ബെല്ലടിച്ചിട്ടും ക്ലാസില്‍ കയറിയില്ല

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസിലേക്ക് ഇടിച്ചു കയറിയ പ്ലസ് ടു വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തടഞ്ഞിരുന്നു. ബെല്ലടിച്ചപ്പോള്‍ ക്ലാസില്‍ കയറാതിരുന്ന വിദ്യാര്‍ത്ഥികള്‍ നേരെ ജൂനിയര്‍ ക്ലാസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തടയാനെത്തിയ അധ്യാപകര്‍

തടയാനെത്തിയ അധ്യാപകര്‍

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടി തടയാനായി അധ്യാപകര്‍ ക്ലാസിലേക്കെത്തിയിരുന്നു. ഇവര്‍ വിദ്യാര്‍ത്ഥികളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് നേരെ തിരിഞ്ഞത്.

അധ്യാപകരെ മര്‍ദിച്ചു

അധ്യാപകരെ മര്‍ദിച്ചു

വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല് തടയുന്നതിനായി ക്ലാസിലേക്കെത്തിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ സുജിത്തിനെ വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നതിനിടയിലാണ് കൂടുതല്‍ അധ്യാപകര്‍ ക്ലാസിലേക്കെത്തിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തെ തുടര്‍ന്ന് അഞ്ച് അധ്യാപകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു വിദ്യാര്‍ത്ഥിക്കും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

English summary
Students attacked teachers in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X